കരൂർ ദുരന്തം; ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിന്’; ടിവികെ ഉത്തരവാദിയല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്

ചെന്നൈ: കരൂരിൽ ടിവികെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കും തിരക്കും സംബന്ധിച്ച കേസിൽ നടനും പാർട്ടി അധ്യക്ഷനുമായ വിജയിയെ സിബിഐ ചോദ്യം ചെയ്തു. ചെന്നൈയിലെ വിജയിയുടെ വസതിയിലെത്തിയായിരുന്നു സിബിഐ സംഘം മൊഴിയെടുത്തത്.

അപകടത്തിന് തന്റെ പാർട്ടിയോ സംഘാടകരോ ഉത്തരവാദികളല്ലെന്ന് വിജയ് സിബിഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെയുടെ സമ്മേളനത്തിനിടെയാണ് അനിയന്ത്രിതമായ തിരക്കുണ്ടാവുകയും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തത്.

  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

സംഭവത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയെത്തുടർന്നാണ് കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങിയിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വിജയ് മൊഴി നൽകി.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചയാണ് തിരക്കിന് കാരണമായതെന്നാണ് പാർട്ടിയുടെ നിലപാട്. ഏകദേശം മൂന്ന് മണിക്കൂറോളം സിബിഐ സംഘം വിജയിയെ ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട രേഖകളും സിബിഐ പരിശോധിച്ചു.

ചോദ്യം ചെയ്യലിന് ശേഷം സിബിഐ സംഘം മടങ്ങി. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിക്കെതിരെ ഇത്തരം നടപടികൾ ഉണ്ടാകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ടിവികെയുടെ ആരോപണം.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

എന്നാൽ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും വിജയ് സ്ഥലത്തെത്താത്തതും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണാത്തതും വലിയ വിമർശനങ്ങളിലേക്ക് നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
[masterslider id="10"]

Related posts