റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം; ബിജെപി എംഎല്‍എ ബയരതി ബസവരാജ് ഒളിവില്‍

ബെംഗളുരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് പൊലീസ് സിഐഡി വിഭാഗം അയല്‍ സംസ്ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചു.

മുന്‍ മന്ത്രി കുടിയായ ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 19ന് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു ബസവരാജ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയെ 20ന് സമീപിച്ചിരുന്നു.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് എം എല്‍എ സംസ്ഥാനം വിട്ടതായി വിവരം ലഭിച്ചത്. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം ബസവരാജ് സഭയില്‍ ഹാജരായിരുന്നില്ല. സിഐഡി പ്രത്യേക ടീമുകള്‍ രൂപീകരിച്ചാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ഗുണ്ടാനേതാവു കൂടിയായ വി. ജി.ശിവപ്രകാശിനെ വീട്ടില്‍ കയറി വധിച്ചെന്നാണു കേസ്. ബസ വരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള വൈരമാണു ശിവപ്രകാശിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

സംഭവവുമായി ബന്ധപ്പെട്ടു ബസവരാജ് നടത്തിയ ചില പണമിടപാടുകളുടെ തെളിവ് സി ഐഡിക്ക് ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts