നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ ആദ്യമായി പരസ്യപ്രതികരണം നടത്തി നടി മഞ്ജു വാര്യർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. വിഷയത്തിൽ അതിജീവിത തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അടുത്ത സുഹൃത്ത് മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിച്ചത്. കോടതിയോട് ആദരവുണ്ടെന്നും എന്നാൽ നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. കുറ്റം ചെയ്‌തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും അത് ആസൂത്രണം ചെയ്‌തവർ ഇപ്പോൾ പുറത്താണെന്നും മഞ്ജു പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച്…
Read MoreDay: 14 December 2025
കോടതി വിധിയിൽ അത്ഭുതമില്ല, നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന് തിരിച്ചറിയുന്നു; ആദ്യമായി പ്രതികരിച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്. ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച…
Read Moreഒന്നരമാസം വിശ്രമ കാലം; ടിബറ്റൻ ആത്മീയ നേതാ വ് ദലൈലാമ കർണാടകത്തിൽ എത്തി
ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെത്തി. ഡ്രിപങ് ഗൊമാങ് ആശ്രമത്തിൽ ഒന്നരമാസം വിശ്രമത്തിലാവും ദലൈലാമ. ധർമശാലയിൽനിന്ന് ഡൽഹിവഴിയാണ് അദ്ദേഹം കർണാടകത്തിലെത്തിയത്. ഹുബ്ബള്ളി വിമാനത്താവളത്തിൽ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ പ്രഭു, ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് റോഡ് മാർഗം മുണ്ട്‌ഗോഡ് ആശ്രമത്തിലെത്തി. ദലൈലാമയ്ക്ക് ആശ്രമത്തിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു. ധാർവാഡ് പോലീസ് കമ്മിഷണർ ഗുഞ്ചൻ ആര്യ, കാർവാർ ഡെപ്യൂട്ടി കമ്മിഷണർ ലക്ഷ്മിപ്രിയ,…
Read Moreപുതുവർഷത്തിലേക്കുള്ള കൗണ്ട്ഡൗൺ: ബെംഗളൂരുവിൽ നേരത്തെ തന്നെ കളത്തിലിറങ്ങി പോലീസ്
ബെംഗളൂരു: 2025 അവസാനിക്കാൻ പോകുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ, 2026 ലെ പുതുവത്സരത്തെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണ് . ബെംഗളൂരുവിൽ പുതുവത്സര വരവേൽപ്പ് വളരെ ആഘോഷത്തിലാണ്, പബ്ബുകളും ക്ലബ്ബുകളും റസ്റ്റോറന്റുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും. അതിനാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയായി പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലുടനീളം ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങൾ പരിശോധിക്കുന്നതിനുമുള്ള നടപടികൾ ഇതിനകം ആരംഭിച്ചു. മയക്കുമരുന്നുകളുടെ ഗതാഗതത്തിലും വിൽപ്പനയിലുമാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഓട്ടോകൾ, കാറുകൾ, ബൈക്കുകൾ എന്നിവയുൾപ്പെടെ എല്ലാ വാഹനങ്ങളും…
Read Moreഎയർ ഗൺ പരിശീലനത്തിനിടെ ബിസിനസുകാരന് വെടിയേറ്റു; നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു
ബെംഗളൂരു : ബസനനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൃഷ്ണറാവു പാർക്കിൽ ബിസിനസുകാരനെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. മുഹമ്മദ് അഫ്‌സലാണ് അറസ്റ്റിലായ വിദ്യാർത്ഥി. ഡിസംബർ 10 ന് വൈകുന്നേരം, പാർക്കിൽ നടക്കുകയായിരുന്നു ബിസിനസുകാരനായ രാജഗോപാൽ . എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട അദ്ദേഹത്തിന്റെ കഴുത്തിന് പിന്നിൽ എല്കുകയായിരുന്നു. ഇതുസംബന്ധിച്ച് ബസവനഗുഡി പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബർ 10 ന് രാത്രി 8:30 ഓടെ ബസവനഗുഡിയിലെ കൃഷ്ണറാവു പാർക്കിന് സമീപമാണ് സംഭവം നടന്നത്.…
Read Moreആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് പ്രവർത്തനം; സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വി.ആർ.സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്. കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 26 വോട്ടിന് സിനി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേർ ചേർന്ന് ഇവിടെ 44 വോട്ടുകൾ പിടിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആർ.സിനി പ്രവർത്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥൻ അനുസ്മരിച്ചു.
Read Moreകോടതി വിധിയിൽ അത്ഭുതമില്ല, നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന് തിരിച്ചറിയുന്നു; ആദ്യമായി പ്രതികരിച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്. ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച…
Read Moreകേരളത്തെിലെ തദ്ദേശ തിരഞ്ഞെടുപ്പ് ; കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികൾക്കും വിജയം
ബെംഗളൂരു: കേരളത്തിലെ തദ്ദേശതിരഞ്ഞടുപ്പില്‍ കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികള്‍ക്ക് മിന്നും വിജയം. പുനലൂര്‍ നഗരസഭയിലെ നെല്ലിപ്പിളളി വാര്‍ഡില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ സുനില്‍ തോമസ് മണ്ണിലും ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നങ്ങ്യാര്‍കുളങ്ങര വെസ്റ്റില്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച സിപി രാധാകൃഷ്ണനുമാണ് വിജയിച്ചത്.
Read Moreബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ 3 കിലോമീറ്റര്‍ സർവീസ് റോഡിൻറെ നിർമാണം വൈകുന്നു;
ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വോയില്‍ (എന്‍ എച്ച് 275) അവശേഷിക്കുന്ന 3 കിലോമീറ്റര്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മാണം വൈകുന്നു. ബിഡദി, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളില്‍ റെയില്‍ പാതകള്‍ കടന്ന് പോകുന്ന ഇടങ്ങളിലാണ് സര്‍വ്വീസ് റോഡുകള്‍ ഇല്ലാത്തത്. നിര്‍മാണം പൂര്‍ത്തിയായ സര്‍വ്വീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ പഴയ ദേശീയപാത 118 കിലോമീറ്റര്‍ ദൂം വരുന്ന 116 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വീസ് റോഡ് പൂര്‍ത്തിയായത്. ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍, ക്രെയിനുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് സര്‍വ്വീസ് റോഡിലൂടെ മാത്രമാണ് യാത്രാനുമതിയുളളത്. 10 വരി പാതയില്‍ 6 വരി…
Read Moreനഗരത്തിലെ ഹെലികോപ്റ്റർ കമ്പനിയിൽ മോഷണം; ഉപകരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള ഹെലികോപ്റ്റർ മാനേജ്മെന്റ് കമ്പനിയിൽനിന്ന് ഉപകരണങ്ങൾ മോഷണം പോയി. വൈറ്റ്ഫീൽഡിലെ നല്ലൂർഹള്ളിയിലുള്ള ചിപ്സൻ ഏവിയേഷൻ ഇൻഡോകോപ്‌റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ സ്‌ട്രോങ് മുറിയിൽ സൂക്ഷിച്ച സുപ്രധാന ഉപകരണങ്ങളാണ് പോയത്. കമ്പനി എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ വെങ്കിടേഷ് സേതുവിന്റെ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. കൺട്രോൾ സ്റ്റിക്ക്, റഡ്ഡർ പെഡൽ ബ്ലോക്കുകൾ, സൈക്ലിക് കൺട്രോൾ സ്റ്റിക്ക് എന്നീ ഉപകരണങ്ങളാണ് കാണാതായത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരും. കമ്പനിക്കുള്ളിലുള്ളവരായിരിക്കാം കവർച്ചയ്ക്കുപിന്നിലെന്ന് സംശയമുയർന്നിട്ടുണ്ട്. വൈറ്റ്ഫീൽഡ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റോർ റൂമിനുസമീപം സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ…
Read More