നഗരത്തിലെ ഹെലികോപ്റ്റർ കമ്പനിയിൽ മോഷണം; ഉപകരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായുള്ള ഹെലികോപ്റ്റർ മാനേജ്മെന്റ് കമ്പനിയിൽനിന്ന് ഉപകരണങ്ങൾ മോഷണം പോയി. വൈറ്റ്ഫീൽഡിലെ നല്ലൂർഹള്ളിയിലുള്ള ചിപ്സൻ ഏവിയേഷൻ ഇൻഡോകോപ്‌റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ സ്‌ട്രോങ് മുറിയിൽ സൂക്ഷിച്ച സുപ്രധാന ഉപകരണങ്ങളാണ് പോയത്.

കമ്പനി എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ വെങ്കിടേഷ് സേതുവിന്റെ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

കൺട്രോൾ സ്റ്റിക്ക്, റഡ്ഡർ പെഡൽ ബ്ലോക്കുകൾ, സൈക്ലിക് കൺട്രോൾ സ്റ്റിക്ക് എന്നീ ഉപകരണങ്ങളാണ് കാണാതായത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരും.

കമ്പനിക്കുള്ളിലുള്ളവരായിരിക്കാം കവർച്ചയ്ക്കുപിന്നിലെന്ന് സംശയമുയർന്നിട്ടുണ്ട്. വൈറ്റ്ഫീൽഡ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റോർ റൂമിനുസമീപം സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ അന്വേഷണം ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു.

കുറ്റവാളികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതിക തെളിവുകൾ ശേഖരിക്കുകയാണെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts