ഒന്നരമാസം വിശ്രമ കാലം; ടിബറ്റൻ ആത്മീയ നേതാ വ് ദലൈലാമ കർണാടകത്തിൽ എത്തി

ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെത്തി. ഡ്രിപങ് ഗൊമാങ് ആശ്രമത്തിൽ ഒന്നരമാസം വിശ്രമത്തിലാവും ദലൈലാമ.

ധർമശാലയിൽനിന്ന് ഡൽഹിവഴിയാണ് അദ്ദേഹം കർണാടകത്തിലെത്തിയത്. ഹുബ്ബള്ളി വിമാനത്താവളത്തിൽ ആശ്രമം മേധാവികളും ജില്ലാഭരണകൂടവും ചേർന്ന് സ്വീകരിച്ചു.

ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ പ്രഭു, ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് റോഡ് മാർഗം മുണ്ട്‌ഗോഡ് ആശ്രമത്തിലെത്തി.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ദലൈലാമയ്ക്ക് ആശ്രമത്തിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു. ധാർവാഡ് പോലീസ് കമ്മിഷണർ ഗുഞ്ചൻ ആര്യ, കാർവാർ ഡെപ്യൂട്ടി കമ്മിഷണർ ലക്ഷ്മിപ്രിയ, പോലീസ് മേധാവി എം.എൻ. ദീപൻ തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ജനുവരിയിലും ദലൈലാമ കർണാടകത്തിലെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts