‘സമ്മാനമായി ദുബായില്‍ ആഢംബര വീടും ഗോള്‍ഡന്‍ വിസയും എന്ന വാഗ്ദാനം; ബിഗ് ബോസ് വിജയിയായ അനീഷിനെ പറ്റിച്ചതോ?’, വീഡിയോ വൈറൽ, സത്യാവസ്ഥ വെളിപ്പെടുത്തി അനീഷ്

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയ്ക്ക് ശേഷം കപ്പിന് അനുമോൾ അർഹ അല്ലെന്നും അനീഷ് ആണ് യഥാർത്ഥ വിജയി എന്ന തരത്തിലും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

രണ്ടാമത് എത്തിയ അനീഷിന് 2 ലക്ഷം രൂപയുടെ സാംസംഗ് ഗ്യാലക്സി ഫോൾഡ് ഫോൺ ലഭിച്ചു. ഇത് കൂടാതെ കോമണറെ സ്പോൺസർ ചെയ്ത മൈജി അനീഷിന്റെ വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. ബിഗ് ബോസിൽ നൂറ് ദിവസം നിന്ന വകയിൽ ദിവസം 3000 രൂപ വെച്ച് മൂന്ന് ലക്ഷത്തോളം പ്രതിഫലത്തുകയും അനീഷിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അതിനിടയിലാണ് അനീഷിന് സമ്മാനമായി ദുബായില്‍ ആഢംബര ഫ്‌ളാറ്റും ഗോള്‍ഡന്‍ വിസയും ലഭിക്കുമെന്ന വാർത്ത പരന്നത്. യുഎഇയിലെ പ്രോപ്പർട്ടി കൺസൾട്ടന്റിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ് കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ അതിവേഗം പരന്നത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

അനീഷ് ആണ് തന്റെ മനസ്സിലെ വിജയി എന്നും അതുകൊണ്ട് ദുബായിൽ ആഢംബര വീടും പത്ത് വർഷത്തേക്കുളള ഗോൾഡൻ വിസയും അനീഷിന് സമ്മാനമായി നൽകുമെന്നാണ് വീഡിയോയിൽ പറയുന്നത്. മൈജി ഓണറായ ഷാജിക്ക സ്പോൺസർ ചെയ്ത ഗൃഹോപകരങ്ങൾ നാട്ടിലെ വീട്ടിലേക്കല്ല, മറിച്ച ദുബായിലെ ഈ വീട്ടിലേക്കാണ് കൊടുക്കുക. ഈ വീട് ഒരു സാധാരണ വീടല്ല, ലോകത്തിലെ തന്നെ ആദ്യത്തെ ഐലന്റ് തീം കമ്യൂണിറ്റിയിലാണ് ഈ വീട്. ഇത് വാടകയ്ക്ക് കൊടുത്താൽ അനീഷിന് 60-70 ലക്ഷം രൂപയുണ്ടാക്കാം എന്നും വീഡിയോയിൽ പറയുന്നു. വൈറലായ ഈ വീഡിയോ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

നിരവധി പേർ ഈ വീഡിയോ സത്യമാണെന്ന് വിശ്വസിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ബിഗ് ബോസ് വിജയി ആയില്ലെങ്കിലും ഇത്രയും വലിയ സമ്മാനങ്ങൾ അനീഷിന് ലഭിക്കുന്നതിൽ സന്തോഷമെന്നാണ് പലരും പ്രതികരിച്ചത്. ബിഗ് ബോസ് വിജയി ആയ അനുമോൾക്കും ദുബായിൽ ഗോൾഡൻ വിസയും വീടും നൽകുമെന്ന തരത്തിലും സമാന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് അനീഷ് തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ” സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് വന്നിരിക്കുന്നത്. ഒരുപാട് പേര്‍ നേരിട്ടും ഓണ്‍ലൈന്‍ ആയിട്ടുമൊക്കെ എന്നോട് ചോദിക്കുന്നുണ്ട്, ദുബായില്‍ ഒരു ആഢംബര ഫ്‌ളാറ്റും അത് പോലെ തന്നെ ഗോള്‍ഡന്‍ വിസയും ഒക്കെ കിട്ടിയില്ലേ എന്ന്.

്അതിന്റെ സത്യാവസ്ഥ ഇതാണ്. പ്രചരിക്കുന്നത് യാതൊരു തരത്തിലും സത്യമായിട്ടുളള ഒരു കാര്യം അല്ല ഈ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത. ദുബായില്‍ ആഢംബര ഫ്‌ളാറ്റോ ഗോള്‍ഡന്‍ വിസയോ ഒന്നും കിട്ടിയിട്ടില്ല. അതൊരു വ്യാജ വാര്‍ത്തയാണ്. ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ അതിനെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് നേരിട്ട് വന്ന് സത്യാവസ്ഥ പറഞ്ഞത്”, അനീഷ് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts