ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : പുട്ടപർത്തിയിൽ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു.

രണ്ട് സർവീസുകളാണ് നടത്തുന്നത്. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി (06543) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിൽ(കൊച്ചുവേളി) എത്തും.

മടക്ക വണ്ടി(06544) ഞായാറാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.

22-ന് വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി (06549) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിലെത്തും.

മടക്ക വണ്ടി (06550) 23-ന് രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന്‌ ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts