ഓട്ടോ യാത്രാനിരക്ക് കൂടും; ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ; പുതിയ നിരക്ക് ഇങ്ങനെ

ബെംഗളൂരു: മൈസൂരു നഗരത്തിൽ ഓട്ടോ യാത്രാനിരക്ക് കൂടും. ജനുവരി ഒന്നു മുതലാണ് നിരക്ക് പ്രാബല്യത്തിലാകുകയെന്ന് റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ജില്ലാ ആർടിഎ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.

നിലവിലുള്ളതിൽനിന്ന് നിരക്ക് 20 ശതമാനം വർധിക്കും. മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 36 രൂപയായും പിന്നീടുള്ള നിരക്ക് നിലവിലെ 15 രൂപയിൽനിന്ന് കിലോമീറ്ററിന് 18 രൂപയായും ഉയരും.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ജില്ലയിൽ വർഷങ്ങളായി ഓട്ടോ യാത്രാനിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാരുടെയും ഓണേഴ്സ് അസോസിയേഷന്റെയും അംഗങ്ങൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts