മെട്രോയിൽ ഓഫീസിലേക്ക് പോകുന്ന ടെക്കികൾക്ക് സൗജന്യ മെട്രോ പാസുകൾ; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകാൻ ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുക്കും. എന്നാൽ നിങ്ങൾ മെട്രോയിൽ (നമ്മ മെട്രോ ) പോയാൽ 30 മുതൽ 40 മിനിറ്റ് വരെ മാത്രമേ വേണ്ടിവരുകയുള്ളു. അതിനാൽ, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, ഒരു സംഘടന ഐടിബിടി കമ്പനികളുടെ ടെക്കികൾക്ക് സൗജന്യ മെട്രോ പാസുകൾ വാഗ്ദാനം ചെയ്യുന്നു.

ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്ര മാർഗിലേക്ക് (യെല്ലോ ലൈൻ) ജോലിക്ക് വരുന്ന ഐടിബിടി കമ്പനികൾക്ക് ആണ് മെട്രോ പാസുകൾ നൽകാൻ സംഘടന പദ്ധതിയിടുന്നത്. പ്രായോഗികമായി, ചില കമ്പനികളിലെ 250 ജീവനക്കാർക്ക് സിഎസ്ആർ ഫണ്ടിൽ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) നിന്ന് ഓർബിറ്റ് വാലറ്റ് റുപേ കാർഡ് വഴി ഇതിനകം 1500 രൂപയുടെ പാസുകൾ നൽകിയിട്ടുണ്ട്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ഇലക്ട്രോണിക് സിറ്റി പ്രദേശത്ത് പ്രതിദിനം ഏകദേശം 2.5 ലക്ഷം ടെക്കികളാണ് ജോലിക്കായി യാത്ര ചെയ്യുന്നത്, ഇത് ഇലക്ട്രോണിക് സിറ്റി റൂട്ടിലെ ഗതാഗത പ്രശ്നത്തിന് ഒരു പ്രധാന പരിഹാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ഇലക്ട്രോണിക് സിറ്റി റൂട്ടിൽ നൂറുകണക്കിന് ഐടി, ബിടി കമ്പനികളുണ്ട്, ലക്ഷക്കണക്കിന് ജീവനക്കാർ ദിവസവും ഈ കമ്പനികളിൽ ജോലിക്ക് വരുന്നത് സ്വന്തം കാറുകളിലും ബൈക്കുകളിലും കമ്പനി ക്യാബുകളിലുമാണ്, ഇത് സിൽക്ക് ബോർഡ് പ്രദേശത്ത് കടുത്ത ഗതാഗത പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ നിൽക്കുന്നു, ഇത് കുറയ്ക്കുന്നതിനായാണ്, ജീവനക്കാർക്ക് എല്ലാ മാസവും 1,500 രൂപയുടെ പാസ് നൽകാൻ സംഘടന പദ്ധതിയിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ, ആ പ്രദേശത്തെ വലിയ കമ്പനികൾ അവരുടെ ജീവനക്കാർക്ക് മെട്രോ പാസുകൾ നൽകും, അതുവഴി ടെക്കികൾക്ക് കൃത്യസമയത്ത് ഓഫീസിലെത്താൻ കഴിയും. ഇതോടൊപ്പം ഗതാഗത പ്രശ്‌നവും കുറയുമെന്ന് ഐടി, ബിടി അസോസിയേഷൻ വക്താവ് മയൂർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts