തന്റെ ബസിനെ മറികടന്നു പോയ ഇരുചക്രവാഹനക്കാരനെ കൈകാര്യം ചെയ്ത് ബി.എം.ടി.സി.വോൾവോ ഡ്രൈവർ;സംഭവത്തിന്റെ വീഡിയോ പകർത്തി ട്വിറ്ററിലിട്ട് മലയാളി യുവാവ്;പിന്നീട് സംഭവിച്ചത്…

ബെംഗളൂരു : മൂന്ന് ദിവസം മുൻപ് ഔട്ടർ റിംങ് റോഡിൽ മാർത്തഹള്ളിക്ക് സമീപമാണ് സംഭവം, ബി.എം.ടി.സിയുടെ വോൾവോ ബസ് ഓടിച്ചിരുന്ന കണ്ടക്ടർ ബസ് നിർത്തി തന്റെ വണ്ടിയെ മറികടന്നു പോയ ബൈക്ക് കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു, കൂടെയുള്ള സ്ത്രീ തടയാൻ ശ്രമിക്കുന്നുമുണ്ട്.

ഈ സംഭവം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരനായ ഹമീദ് എന്ന മലയാളി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ ട്വിറ്ററിൽ പങ്കുവക്കുകയുമായിരുന്നു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

വിഷയം പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ,സമൂഹ മാധ്യമത്തിൽ കൂടുതൽ പേർ പ്രതികരണവുമായി വരികയും ചെയ്തു.

ബി.എം.ടി.സിയുടെ ഉന്നതാധികാരികൾ ഹമീദിനെ ബന്ധപ്പെടുകയും ഉണ്ടായ വിഷയമെന്താണ് എന്ന് എഴുതി വാങ്ങുകയും ചെയ്തു.

ഡ്രൈവറേയും കണ്ടക്ടറേയും 45 ദിവസത്തേക്ക് സസ്പെൻറ് ചെയ്തു.

ഹമീദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് ട്വിറ്ററിൽ നിറയുന്നത്.

വീഡിയോ താഴെ..

 

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts