സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തി ബെംഗളൂരു-എറണാകുളം വന്ദേഭാരത്

vandhe

പാലക്കാട് :ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി. രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽ‌വേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് തീവണ്ടിയെത്തിയത്.

10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടുമിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാർട്ടുമെന്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല.

പാലക്കാടിനുപുറമേ തൃശ്ശൂർ, കോയമ്പത്തൂർ‌, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷൻവഴി സർവീസ് ആരംഭിക്കുന്ന ആദ്യ വന്ദേഭാരത് തീവണ്ടിയാണിത്.

വന്ദേഭാരത് പരീക്ഷണയോട്ടം കാരണം വ്യാഴാഴ്ച ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10-ന് പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ‌ എത്തേണ്ടവണ്ടി 11.35-നാണ് എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts