വാഹനാപകടത്തിൽ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലുണ്ടായ വാഹമാപകടത്തില്‍ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

അഞ്ചരക്കണ്ടി ബിഉഎംയുപി സ്‌കൂള്‍ സമീപം സുലൈഖാസില്‍ പി അനസ് (22) വെണ്‍മണലില്‍ ഷഫ്‌നാസില്‍ എം. സഹീര്‍ (23) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ കടൂരിലായിരുന്നു അപകടം. 6 പേരടങ്ങുന്ന സംഘം 3 ബൈക്കുകളിലായി ചൊവ്വാഴ്ചയാണ് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

സംഘത്തിലെ ഒരു ബൈക്കാണ് അപകടത്തില്‍ പെട്ടത്. ചിക്കമഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ഉളള യാത്രയില്‍ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അനസ് സംഭവസഥലത്തും സഹീര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കുളള യാത്രാമധ്യേയുമാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts