മൈസൂരു ദസറ സമാപിച്ചു

മൈസൂരു : ആചാരവെടി മുഴങ്ങിയപ്പോൾ ഗജവീരനായ അഭിമന്യു ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായുള്ളസ്വർണ സിംഹാസനം ശിരസ്സിലേറ്റി തയ്യാറെടുത്തുനിന്നു.

അശ്വാരൂഢ സേനയും മറ്റ് ആനകളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അണിനിരന്നതോടെ സ്വർണ സിംഹാസനം വഹിച്ചുള്ള ജംബൂ സവാരിക്ക് തുടക്കവുമായി. മൈസൂരു ദസറയുടെ മുഖ്യ ആകർഷണമായ ജംബൂ സവാരി ജനസഹസ്രങ്ങൾ കൺകുളിർക്കെ കണ്ടു.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

തോഴുകൈയോടെ ആർപ്പുവിളികളോടെയും ആരവങ്ങളോടെയും നഗരവീഥികളിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ തങ്ങളുടെ ആരാധനാമൂർത്തിയായ ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹവുമേറിയുള്ള ഘോഷയാത്രയെ വരവേറ്റു.

ധനഞ്ജയ എന്ന ആനയാണ് കൊടിവാഹകൻ (നിഷാനെ) ആനയായി ജംബൂ സവാരിയെ നയിച്ചത്. ഗോപി എന്ന ആനയാണ് ദസറയുടെ ചിഹ്നം (നൗപത്) വഹിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts