കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം നൽകി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവന്‍ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എന്‍ജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയില്‍ ജോലി നല്‍കിയതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസിലാവും നവനീത് ജോലിയില്‍ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പുതിയ വീട് നിര്‍മിച്ച് താക്കോല്‍ കൈമാറിയിരുന്നു. ഇതിനൊപ്പം ജോലി കൂടി നല്‍കി കുടുംബത്തിന്റെ…

Read More

സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; രക്ഷിത് ഷെട്ടി മികച്ച നടൻ അർച്ചന ജോയിസ് മികച്ച നടി; ‘777 ചാർലി’ മികച്ച ചിത്രം

ബെംഗളൂരു: കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘777 ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് രക്ഷിത് ഷെട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. ‘മ്യൂട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അർച്ചന ജോയിസിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ‘ദൊഡ്ഡഹട്ടി ബോറെഗൗഡ’ എന്ന ചിത്രത്തിന് ആദ്യ മികച്ച ചിത്രത്തിനുള്ള അവാർഡും ‘777 ചാർലി’ എന്ന ചിത്രത്തിന് ‘രണ്ടാമത്തെ മികച്ച ചിത്ര’ത്തിനുള്ള അവാർഡും ലഭിച്ചു. ലോകേഷ് കെ.എം നിർമ്മിച്ച ‘ദൊഡ്ഡഹട്ടി ബോറെഗൗഡ’ രഘു കെ.എം സംവിധാനം ചെയ്തു. ‘777 ചാർലി’ നിർമ്മിച്ചത് രക്ഷിത് ഷെട്ടിയും കിരൺ…

Read More

3,000 ഡ്രോൺ പ്രദർശനങ്ങൾ; ഈ വർഷത്തെ ദസറ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു

ബെംഗളൂരു: സെപ്റ്റംബർ 28 ന് ബന്നിമണ്ഡപത്തിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ഡ്രോൺ പ്രദർശനത്തോടെ ഈ വർഷത്തെ മൈസൂരു ദസറയുടെ പ്രൗഢി കൂടുതൽ വർദ്ധിപ്പിച്ചു. ദസറ ആഘോഷങ്ങളുടെ ഭാഗമായി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷൻ (CESC) റെക്കോർഡ് ഭേദിച്ച ഡ്രോൺ പ്രദർശനം സംഘടിപ്പിച്ചു. തുടക്കത്തിൽ, 2024 ലെ പരിപാടിയുടെ വ്യാപ്തി പ്രതിഫലിപ്പിക്കുന്ന 1,500 ഡ്രോണുകൾ വിന്യസിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത് – എന്നാൽ പിന്നീട് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ അതിശയകരമായ ചിത്രം സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ…

Read More

ആണി കൊണ്ടതിൻ്റെ പേരിൽ രോഗിയുടെ സമ്മതമോ അറിവോ ഇല്ലാതെ കാൽവിരൽ മുറിച്ചുകളഞ്ഞു

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സ വീഴ്ച. വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിനാണ് (58) വിരലുകൾ നഷ്ടമായത്. കാലിൽ ആണി കയറിയതിനെ തുടർന്നാണ് സീനത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയത്. സെപ്തംബർ 29ന് അഡ്‌മിറ്റായി. 30ന് മുറിവിൽ മരുന്നു വയ്ക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷമാണ് രണ്ട് വിരലുകൾ മുറിച്ചുമാറ്റിയത് എന്ന് ബന്ധുക്കൾ പറയുന്നു. രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമോ അറിവോ ഇല്ലാതെയാണ് വിരലുകൾ മുറിച്ചുമാറ്റിയത് എന്നാണ് ആരോപണം. ബന്ധുക്കൾ സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസറിനും പരാതി നൽകി.

Read More

വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട്: റാപ്പർ വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തും എന്ന് ബോർഡ് ഓഫ് സ്റ്റഡീസ്. ഗാനം ഉൾപ്പെടുത്തേണ്ടെന്ന എം.എം ബഷീർ അധ്യക്ഷൻ ആയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് തള്ളിയാണ് തീരുമാനം. ഗാനം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് സർവകലാശാല വിസിക്ക്റിപ്പോർട്ട് കൈമാറി എന്ന് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് പറഞ്ഞു. ‘വേടന്റെ ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനമാണ്‌ മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എം.എം ബഷീർ അധ്യക്ഷനായ വിദഗ്ദസമിതി…

Read More

സ്വാമി ചൈതന്യാനന്ദയുടെ പീഡനത്തിന് കൂട്ട് നിന്നത് വനിതാ ജീവനക്കാർ

ഡല്‍ഹിയിലെ ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റില്‍ നടന്ന പീഡനത്തിൽ കൂടുതൽ അറസ്റ്റ്. പീഡനത്തിന് കൂട്ട് നിന്ന മൂന്ന് വനിതാ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്. പിജിഡിഎം കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്യാൻ സ്വയം പ്രഖ്യാപിത ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്ക് കൂട്ടുനിന്നതാണ് കാരണം. ഒരു ആശ്രമത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ആശ്രമത്തിലെ മഠാധിപതി കൂടിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി. കുറ്റകൃത്യം മറച്ചുവയ്ക്കൽ, പരാതിക്കാരെ ഭീഷണിപ്പെടുത്തൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ…

Read More

മക്കളുടെ കൺമുന്നിൽ വെച്ച് ഓട്ടോ ഡ്രൈവറായ പിതാവിനെ കൊലപ്പെടുത്തി

death

മുംബൈ: ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളുടെ കണ്മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചായിരുന്നു ഓട്ടോ ഡ്രൈവറായ പിതാവിനെ മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ടയിലെ ചത്രപതി സാംബാജി സിറ്റിയിയിലായിരുന്നു സംഭവം. സയിദ് ഇമ്രാൻ ഷാഫിക്ക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മൂന്നും പതിമൂന്നും വയസുള്ള ആൺമക്കളുടെ മുന്നിൽ വച്ചാണ് യുവാവിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചത്രപതി സാംബാജി സിറ്റിയിലെ റെയിൽവേസ്റ്റേഷനടുത്ത് വെച്ച് ഓട്ടോയിൽ വരികയായിരുന്ന യുവാവിനെയും മക്കളെയും അക്രമി സംഘം തടഞ്ഞു.…

Read More

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,560 ആയി. ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 ആയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10820 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 10,880 ആയിരുന്നു വില. ഒരു മയവുമില്ലാതെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവില കൂടിയത്. ഇതിലാണ് നേരിയ തോതില്‍ ഇപ്പോള്‍ ഇടിവ് സംഭവിച്ച് ആശ്വാസമായത്. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ആശങ്കയാണ് സ്വര്‍ണവില വര്‍ധനവിന്റെ ഒരു പ്രധാന…

Read More

41 പേരുടെ മരണത്തിടയാക്കിയ കരൂർ ദുരന്ത ഭൂമി ടിവികെ നേതാവ് വിജയ് സന്ദർശിക്കും

ചെന്നൈ: 41 പേരുടെ മരണത്തിടയാക്കിയ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. ഇതിനായി ഇരുപത് അംഗങ്ങളെ വിജയ് നിയോഗിച്ചു. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്. അതുകൊണ്ടുതന്നെ കരൂരിലെ ടിവികെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ…

Read More
Click Here to Follow Us