ആണി കൊണ്ടതിൻ്റെ പേരിൽ രോഗിയുടെ സമ്മതമോ അറിവോ ഇല്ലാതെ കാൽവിരൽ മുറിച്ചുകളഞ്ഞു

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരമായ ചികിത്സ വീഴ്ച. വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിനാണ് (58) വിരലുകൾ നഷ്ടമായത്.

കാലിൽ ആണി കയറിയതിനെ തുടർന്നാണ് സീനത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയത്. സെപ്തംബർ 29ന് അഡ്‌മിറ്റായി.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

30ന് മുറിവിൽ മരുന്നു വയ്ക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷമാണ് രണ്ട് വിരലുകൾ മുറിച്ചുമാറ്റിയത് എന്ന് ബന്ധുക്കൾ പറയുന്നു.

രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതമോ അറിവോ ഇല്ലാതെയാണ് വിരലുകൾ മുറിച്ചുമാറ്റിയത് എന്നാണ് ആരോപണം. ബന്ധുക്കൾ സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസറിനും പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts