വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട്: റാപ്പർ വേടന്റെ ഗാനം കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തും എന്ന് ബോർഡ് ഓഫ് സ്റ്റഡീസ്.

ഗാനം ഉൾപ്പെടുത്തേണ്ടെന്ന എം.എം ബഷീർ അധ്യക്ഷൻ ആയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് തള്ളിയാണ് തീരുമാനം. ഗാനം ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് സർവകലാശാല വിസിക്ക്റിപ്പോർട്ട് കൈമാറി എന്ന് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് പറഞ്ഞു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

‘വേടന്റെ ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനമാണ്‌ മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് എം.എം ബഷീർ അധ്യക്ഷനായ വിദഗ്ദസമിതി ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയത്. വേടന്റെ പാട്ടിന് ആശയപരമായ ഇഴയടുപ്പമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോർഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts