41 പേരുടെ മരണത്തിടയാക്കിയ കരൂർ ദുരന്ത ഭൂമി ടിവികെ നേതാവ് വിജയ് സന്ദർശിക്കും

ചെന്നൈ: 41 പേരുടെ മരണത്തിടയാക്കിയ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു.

ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. ഇതിനായി ഇരുപത് അംഗങ്ങളെ വിജയ് നിയോഗിച്ചു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്. അതുകൊണ്ടുതന്നെ കരൂരിലെ ടിവികെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്.

കരൂര്‍ സന്ദര്‍ശനമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നൊരുക്കള്‍ക്കായി 20 അംഗത്തെ വിജയ് നിയോഗിച്ചത്. മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts