ബലാത്സംഗക്കേസിൽ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് പ്രജ്ജ്വൽ രേവണ്ണ ഹൈക്കോടതിയിൽ

ബെംഗളൂരു : ബലാത്സംഗക്കേസിൽ ജനപ്രതിനിധികളുടെ കോടതി വിധിച്ച ശിക്ഷക്കെതിരേ ഹൈക്കോടതിയെ സമീപിച്ച് മുൻ ജെഡിഎസ് എംപി പ്രജ്ജ്വൽ രേവണ്ണ.

വീട്ടുജോലിക്കാരിയെ ആവർത്തിച്ചു ബലാത്സംഗം ചെയ്യുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതിന് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ കോടതി ഓഗസ്റ്റ് രണ്ടിനാണ് പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചത്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ബെംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ടിന്റേതായിരുന്നു വിധി. ഇതേത്തുടർന്ന് ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

പരാതിക്കാരി നൽകിയ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. പരാതി നൽകാൻ പോലീസ് നിർബന്ധിച്ചെന്നും ആരോപിക്കുന്നു. തെളിവുകളുടെ വിശ്വാസ്യതയെയും ഹർജിയിൽ ചോദ്യംചെയ്തു.

പ്രോസിക്യൂഷൻ കേസിൽ പൊരുത്തക്കേടുകളും നടപടിക്രമങ്ങളിൽ പിഴയുമുണ്ടെന്നും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts