ആരാധകരെ ഒപ്പംനിർത്താൻ നീക്കം; പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപംനൽകുമെന്ന് ആർസിബി; 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും

ബെംഗളൂരു : ആരാധകരെ ഒപ്പംനിർത്താൻ കൂടുതൽവാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി).

സ്റ്റേഡിയം ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാണ് ഇതിന് തുടക്കംകുറിച്ചത്.

ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച കൂടുതൽ പ്രഖ്യാപനങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ദുരന്തത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനപ്പുറമുള്ള പിന്തുണ ലഭ്യമാക്കുമെന്ന് പുതിയ പ്രഖ്യാപനത്തിൽ പറഞ്ഞു. ആർസിബിയുടെ ‍ആരാധകർക്കായി ബെംഗളൂരുവിൽ മ്യൂസിയമൊരുക്കും.

  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിതസ്ഥിതികൾ സൃഷ്ടിക്കുമെന്നാണ് ആരാധകർക്ക് ഐപിഎൽ ജേതാക്കൾ നൽകുന്ന പുതിയഉറപ്പ്.

ആൾക്കൂട്ട നിയന്ത്രണത്തിന് സ്റ്റേഡിയം അധികൃതരുമായും ക്രിക്കറ്റ് അസോസിയേഷനുമായും സംഘാടകരുമായും ചേർന്ന് പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപംനൽകും.

ആൾക്കൂട്ട നിയന്ത്രണത്തിനും അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നതിനും ഗ്രൗണ്ട് പാർട്‌ണർമാർക്ക് വർഷംതോറും പരിശീലനംനൽകും. ആർസിബി കെയേഴ്‌സിന്റെ ഭാഗമായി നടപ്പാക്കാൻ പോകുന്ന പദ്ധതികളിലാണ് ആരാധകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ആർസിബി പ്രഖ്യാപിച്ചത്. ആരാധക-സുരക്ഷാ ഓഡിറ്റ് ഫ്രെയിംവർക്കിന് രൂപംനൽകുമെന്നും വാഗ്ദാനം ചെയ്തു.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

ജൂൺ നാലിനുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽനിന്നേറ്റ തിരിച്ചടികളെ മറികടക്കാനാണ് ആരാധകരെ ലക്ഷ്യമാക്കി ആർസിബി കെയേഴ്‌സിന് തുടക്കമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
[masterslider id="10"]

Related posts

Click Here to Follow Us