തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും. അസാധാരണ ഉത്തരവിലൂടെയാണ് സർക്കാർ നടപടി. മാനേജ്മെന്റുകൾ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം.
സ്വാശ്രയ മെഡിക്കൽ പ്രവേശന തർക്കം തുടരുന്നതിനിടെയാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള കോളേജുകൾക്കും ഉത്തരവ് ബാധകമാണ്.
ഫീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിനുള്ള നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണർ തുടങ്ങിക്കഴിഞ്ഞു. സർക്കാർ മേൽനോട്ടത്തിലുള്ള പ്രവേശനമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും പ്രവേശനാധികാരം വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകൾ.
സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെഡിക്കൽ മാനേജെമെന്റ് അസോസിയേഷൻ വ്യക്തമാക്കി. ഭരണഘടനയുടെ സുപ്രീം കോടതിയും അനുശാസിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവവകാശം സർക്കാർ ലംഘിച്ചെന്ന് എംഇഎസ് കുറ്റപ്പെടുത്തി
Related posts
-
മകൾക്ക് സംക്രാന്തി സമ്മാനം നൽകാൻ എത്തിയ അമ്മയെ മരുമകൻ കുത്തി കൊന്നു
ബെംഗളൂരു: മകരസംക്രാന്തി ദിനത്തിൽ മകൾക്ക് സമ്മാനം നൽകാൻ എത്തിയ അമ്മായിയമ്മയെ മരുമകൻ... -
ഇനിഅധികം കാത്തുനില്ക്കണ്ട; ബെംഗളൂരു ഉള്പ്പെടെ ഏഴ് വിമാനത്താവളങ്ങളില് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന് പ്രോഗ്രാം
ഡല്ഹി: ബെംഗളൂരു ഉള്പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില് നാളെ മുതല് ഫാസ്റ്റ്... -
സെയ്ഫ് അലി ഖാന് കുത്തേറ്റു
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ വെച്ച്...