ആംനെസ്റ്റിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി പരമേശ്വര; എ ബി വി പി 48 മണിക്കൂർ ധർണ തുടരുന്നു.

ബെംഗളൂരു:കാശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ആംനെസ്റ്റി യുടെ വിവാദ ഇടപെടലിൽ ആംനെസ്റ്റിക്ക് പിന്തുണയുമായി, കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കാശ്മീർ ജനതക്ക് പിൻതുണ നൽകുക മാത്രമാണ്  ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയ്തത്, രാജ്യദ്രോഹപരമായി സംഘടന എന്തെങ്കിലും ചെയ്തതായി വിശ്വസിക്കുന്നില്ല. എ ബി വി പി പ്രശ്നം വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നും ആഭ്യന്തര മന്ത്രി.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ബെംഗളൂരുവിൽ ആംനെസ്റ്റി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ തായി തനിക്കറിവില്ല. കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. ചില കുടുംബങ്ങളെ അവർ പങ്കെടുപ്പിക്കുകയും ചെയ്തു, സംഭവിച്ച് അനിഷ്ട സംഭവങ്ങളിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ ആംനെസ്റ്റിക്കെതിരെ സമരരംഗത്തുള്ള എ ബി വി പി 48 മണിക്കൂർ ധർണ തുടരുന്നു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലാത്തി ചാർജ്ജിൽ പ്രതിഷേധിച്ചായിരുന്നു ധർണ.

എ ബി വി പി ക്ക് പുറമെ വിമുക്ത ഭടൻമാരും ആംനെസ്റ്റിക്ക് എതിരെയുള്ള സമരത്തിലാണ്. വിദേശ സാമ്പത്തിക സഹായം ലഭിക്കുന്ന ഇവരുടേത് ദേശവിരുദ്ധ സംഘടനയാണെന് അവർ  ആരോപി ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts