ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ജനപ്രവാഹം

പ്രിയനേതാവ് വിടവാങ്ങിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം അടക്കിയ കല്ലറ കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിയാളുകളാണ് എത്തുന്നത്.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാറും ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു.

കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്തിയ സച്ചിന്‍പൈലറ്റ് ഉമ്മന്‍ചാണ്ടിയുടെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും കനത്ത നഷ്ട്ടമാണെന്ന് പറഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള നേതാക്കള്‍ കേരളത്തിന് ആവശ്യമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്നുള്ള ഒരു വലിയ സന്ദേശമാണ് ഉമ്മന്‍ചാണ്ടി കേരള ജനതയ്ക്ക് നല്‍കിയത്.

ഉമ്മന്‍ചാണ്ടി എന്ന നേതാവ് ബാക്കിവെച്ചുു പോയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് പുതുതലമുറയിലുള്ളവരുടെ ഉത്തരവാദിത്തമാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

സിനിമാ നടന്‍ ജോയ് മാത്യു അടക്കം നിരവധി പ്രമുഖരും കല്ലറ സന്ദര്‍ശിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
[masterslider id="10"]

Related posts