അവാർഡ് നേട്ടത്തിൽ ആഘോഷങ്ങളില്ല’; പ്രിയപ്പെട്ട ആളുടെ വേര്‍പാടിനേക്കാള്‍ വലുതല്ല അവാര്‍ഡ്: മമ്മൂട്ടി

കൊച്ചി: 53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ പ്രതികരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

14 വര്‍ഷത്തിനു ശേഷം വീണ്ടും മികച്ച നടനുളള സംസ്ഥാന ചലച്ചിത പുരസ്‌കാരം തിരിച്ചുപിടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആറാമത്തെ തവണയാണ് താരം അവാര്‍ഡ് സ്വന്തമാക്കുന്നത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് തന്റെ എട്ടാം സംസ്ഥാന അവാര്‍ഡ് നേട്ടം ആഘോഷിക്കേണ്ടതില്ലെന്നാണ് മമ്മൂട്ടി തീരുമാനിച്ചതെന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. ഒന്നല്ല നാല് ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനാക്കിയത്. താരത്തിന്റെ ഈ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ഇതോടെയാണ് പ്രിയപ്പെട്ട ആളുടെ വേര്‍പാടിനേക്കാള്‍ വലുതല്ല അവാര്‍ഡ് ആഘോഷം എന്നാണ് താരം പറഞ്ഞത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ താരം കോട്ടയത്ത് നേരിട്ട് എത്തിയിരുന്നു

അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. നെടുമ്പാശ്ശേരി ഗോള്‍ഫ് കോഴ്‌സിലായിരുന്നു ഷൂട്ടിങ്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസാണ് സംവിധായകന്‍.

  സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് താരം സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ ‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്.

ആഘോഷങ്ങളില്ല’. അത് മാധ്യമങ്ങളെ അറിയിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts