മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം നൽകി യെദിയൂരപ്പ;മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംഭാവന നൽകാൻ ആഹ്വാനം.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം സംഭാവനയായി നൽകി യെദിയൂരപ്പ.

മറ്റ് മന്ത്രിമാരോടും ,ജനപ്രതിനിധികളോടും ജീവനക്കാരോടും പൗരൻമാരോടും കഴിയുന്ന സംഭാവനകൾ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.

“നമ്മൾ എല്ലാവരും കടന്നു പോകുന്നത് ഒരു ദുർഗടമായ സമയത്തിലൂടെയാണ് ,നമ്മൾ ഈ മഹാമാരിയെ എങ്ങിനെ നേരിടുന്നു എന്നതാണ് പ്രധാനം, വ്യക്തിപരമായി എൻ്റെ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്യുകയാണ്. എത്ര ചെറുതാണെങ്കിലും സംഭാവന ചെയ്യാൻ ഞാൻ മറ്റുള്ളവരോടും അപേക്ഷിക്കുകയാണ്”വീഡിയോയുടെ കൂടെ ഉള്ള ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts