ബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ബെംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആർസിബി കീരീട നേട്ടത്തിന് പിന്നാലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവം സർക്കാരിന് നേരേ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ രാഹുൽഗാന്ധിയെ കാണാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. അതെസമയം സിദ്ധരാമയ്യ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും. ദുരന്തത്തിന് പിന്നാലെ (സ്റ്റേഡിയം ദുരന്തം) സംഭവിക്കാൻ പാടില്ലാത്ത…

Read More

ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ചുപേര്‍ക്ക് ദാരുണ്യം.തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദിവ, കോപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു അപകടം. ആളുകള്‍ അധികമുള്ള രണ്ട് ട്രെയിനുകള്‍ വിപരീത ദിശയില്‍ കടന്നുപോകുന്നതിനിടെ ആളുകള്‍ ട്രാക്കില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസ്‌റയിലേക്കുള്ള ട്രെയിനിന്റെ ഗാര്‍ഡ്്് ആളുകള്‍ ട്രാക്കില്‍ വീണവിവരം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെത്തി പരിക്കേറ്റവരെ ട്രാക്കുകളില്‍ നിന്ന് മാറ്റി. അപകടത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്നത് വ്യക്തമല്ല. 30നും 35നും ഇടക്ക് പ്രായമുള്ളവരാണ്് മരിച്ചവരെല്ലാം.

Read More

ബിയർ കുപ്പി കൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ചു; പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റീൽ

ബെംഗളൂരു : ബെംഗളൂരു സിറ്റി ജില്ലയിലെ ആനേക്കൽ താലൂക്കിലെ പഴയ ചന്ദപൂർ റെയിൽവേ പാലത്തിന് സമീപം സ്യൂട്ട്കേസിൽ നിന്ന് അജ്ഞാത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സൂര്യനഗർ പോലീസ് കേസെടുത്തിൽ വഴിത്തിരിവ് . പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്കേസിൽ നിറച്ച് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ബീഹാർ സ്വദേശികളായ ആഷിക് കുമാർ (22), മുകേഷ് രാജ്ബൻഷി (35), ഇന്ദുദേവി (32), രാജാറാം കുമാർ (18), പിന്റു കുമാർ (18), കാലു കുമാർ (17), രാജു കുമാർ (17)…

Read More

അമേരിക്കയില്‍ ജയിച്ചാലും തമിഴ്‌നാട്ടില്‍ ജയിക്കുമെന്ന് ബി.ജെ.പി കരുതേണ്ട -ഡി.എം.കെ

ചെന്നൈ: അമേരിക്കയില്‍ ജയിച്ചാലും തമിഴ്‌നാട്ടില്‍ ജയിക്കുമെന്ന് ബി.ജെ.പി കരുതേണ്ടെന്ന് ഡി.എം.കെ. പാര്‍ട്ടി വക്താവ് ഡോ.സയീദ് ഹഫീസുല്ലയാണ് അമിത് ഷായുടെ മധുരയിലെ പ്രസ്താവനക്ക് മറുപടിയുമായി രംഗത്തെത്തിയത്. അമേരിക്കയില്‍ ബി.ജെ.പി ജയിക്കാന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ട്. എന്നാല്‍, തമിഴ്‌നാട്ടില്‍ ആ സാധ്യതപോലുമില്ല. 39,000 കോടിയുടെ അഴിമതി ആരോപണമുയര്‍ത്തി സങ്കല്‍പ്പലോകത്താണ് ബി.ജെ.പിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. മധുരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാറുണ്ടാക്കി. ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത വര്‍ഷം സര്‍ക്കാറുണ്ടാക്കുമെന്നായിരുന്നു അമിത് ഷായുടെ…

Read More

പഹല്‍ഗാം ആക്രമണത്തിന് മോദിയുടെ രാജി ആവശ്യപ്പെടുമോ ? സിദ്ധരാമയ്യയുടെ രാജി ആവശ്യത്തില്‍ കര്‍ണാടക മന്ത്രി

ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആരെങ്കിലും ആവശ്യപ്പെടുമോയെന്ന് കര്‍ണാടക പി.ഡബ്യു.ഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളി. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആര്‍.സി.ബിയുടെ വിജയാഘോഷ ചടങ്ങിനിടെ ആളുകള്‍ മരിച്ചതില്‍ ബി.ജെ.പി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 26 സിവിലിയന്‍മാരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.അതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ.കോണ്‍ഗ്രസ് സര്‍ക്കാറിനൊപ്പം നില്‍ക്കുകയായിരുന്നു അപ്പോള്‍ ചെയ്തതെന്നും ചിക്കമംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആര്‍.സി.ബി പരിപാടി നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. പരിപാടിക്ക് ആരാണ് അനുമതി തേടിയതെന്നും ആരാണ്…

Read More

നഗരത്തിലെ ഹോട്ടലിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ഒരു കൊലപാതകം കൂടി. കാമുകൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരുവിലെ പൂർണപ്രജ്ഞ ലേഔട്ടിലെ ഒരു ഹോട്ടൽ മുറിയിൽ കാമുകൻ തന്നെ കാമുകിയെ കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു. യഷാസ് (36) എന്ന പെൺകുട്ടിയെയാണ് കുത്തി കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലാണ് ഹരിണിയെ കൊലപ്പെടുത്തിയതെന്ന് ആണ് റിപ്പോർട്ടുകൾ. ജൂൺ ആറിന് നടന്ന സംഭവം വൈകിയാണ് പുറംലോകം അറിഞ്ഞത്. സുബ്രഹ്മണ്യപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലയാളിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

എം.എല്‍.സി തെരഞ്ഞെടുപ്പ്: കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം

ബെംഗളൂരു: എം.എല്‍.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട നാല് പേരുടെ പട്ടിക സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായെങ്കിലും ലിസ്റ്റ് ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ മൂലമാണ് ലിസ്റ്റ് അയക്കുന്നത് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ദലിത് ആക്ടിവിസ്്റ്റ് ഡി.ജി സാഗര്‍, മാധ്യമപ്രവര്‍ത്തകന്‍ ദിനേഷ് അമിന്‍ മാട്ടു, കോണ്‍ഗ്രസ് പ്രചാരണവിഭാഗം മേധാവി രമേഷ് ബാബു, കര്‍ണാടക എന്‍.ആര്‍.ഐ ഫോറം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആരതി കൃഷ്ണ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. പേരുകള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ്…

Read More

ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

taxi

കൊച്ചി: എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിൽ വിവിധ യൂണിയനുകൾ പങ്കെടുക്കും. കൊച്ചി കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു, എഐടിയുസി യൂണിയനുകൾ സമരത്തിന്…

Read More

രേണുകസ്വാമി കൊല്ലപ്പെട്ടിട്ട് ഒരു വർഷം

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ഞെട്ടിച്ച ചിത്രദുർഗയിലെ രേണുകസ്വാമിയുടെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞു. താരതാരങ്ങളായ ദർശൻ, പവിത്ര ഗൗഡ എന്നിവർ ഈ കേസിൽ ഉൾപ്പെട്ടിരുന്നു. മകൻ മരിച്ചിട്ട് ഒരു വർഷമായതിനാൽ, രേണുകസ്വാമിയുടെ അമ്മ മാധ്യമങ്ങളുമായി തന്റെ വേദന പങ്കുവച്ചു. മകന്റെ വേർപിരിയലിന്റെ വേദന ഇതുവരെ ശമിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. രേണുകസ്വാമി മരിച്ചിട്ട് ഒരു വർഷം തികയുന്നതിനാൽ, അദ്ദേഹത്തിന്റെ നക്ഷത്രം അനുസരിച്ച് ഇന്നലെ പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Read More

ബിഎംടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്ക്.

ബെംഗളൂരു: ബെംഗളൂരുവിലെ ബനസ്വാഡി ഫ്ലൈഓവറിന് സമീപം ബിഎംടിസി ബസ് ഇടിച്ച് ഒരു ബൈക്ക് യാത്രികൻ മരിച്ചു. മുഹമ്മദ് ജംഷീർ (40) മരിച്ചു. ജംഷീറിന്റെ ഭാര്യ ആയിഷ, മക്കളായ അലിസ, ആഫിയ എന്നിവർക്ക് പരിക്കേറ്റു. ആയിഷയുടെ കാലിനും വലതുകൈയ്ക്കും പരിക്കേറ്റു. ഒന്നര വയസ്സുകാരി ആഫിയയുടെ തലച്ചോറിന് പരിക്കേറ്റു. നാല് വയസ്സുകാരി അലിസയുടെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ അംബേദ്കർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹെന്നൂർ ഡിപ്പോ 10-ൽ നിന്നുള്ള ബി എം ടി സി ഇലക്ട്രിക് ബസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More
Click Here to Follow Us