ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

taxi

കൊച്ചി: എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.

ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.

  എ കെ ബാലനെതിരെ കെ എം ഷാജി

സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിൽ വിവിധ യൂണിയനുകൾ പങ്കെടുക്കും.

കൊച്ചി കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു, എഐടിയുസി യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഡിഗോ വിമാനം പാതിവഴിയിൽ വിട്ടു: ബെംഗളൂരു എയർപോർട്ടിൽ നിൽക്കുന്ന അയ്യപ്പ ഭക്തർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us