സംസ്ഥാനത്തെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ റെക്കോർഡ് സന്ദർശകർ

MYSORE MYSURU TOURIST

ബെംഗളൂരു: രണ്ട് വർഷത്തെ കോവിഡ് -19 മഹാമാരിയ്ക്ക് ശേഷം മൈസൂരിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്ച റെക്കോർഡ് സന്ദർശകരെ ലഭിച്ചതായ് റിപ്പോർട്ട്. 130 വർഷം പഴക്കമുള്ള മൃഗശാലയിലേക്ക് 25,000-ത്തോളം സന്ദർശകർ എത്തിയപ്പോൾ, കൊട്ടാരത്തിന് 20,000-ത്തിലധികം സന്ദർശകരെയാണ് ലഭിച്ചത്.

80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൃഗശാല കൊവിഡ് നിയന്ത്രണങ്ങൾ കാരണം അടച്ചിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പ്രധാന വരുമാന സ്രോതസ്സായ ഗേറ്റ് പിരിവില്ലാതെ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ആ കാലയളവിൽ മൃഗങ്ങളെ പോറ്റുന്നതുൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ മൃഗശാല അധികൃതർക്ക് ദാതാക്കളെയും മനുഷ്യസ്‌നേഹികളെയും തേടേണ്ടിവന്നു. മൃഗശാലയിൽ 1,400-ലധികം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമാണ് ഉള്ളത്

എന്നാൽ തിങ്കളാഴ്ച 14,000-ത്തിലധികം സന്ദർശകർ എത്തിയത് മൃഗശാലയിലെ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. വർഷം മുഴുവനും സാധാരണ ദിവസങ്ങളിൽ മൃഗശാലയിൽ സാധാരണയായി 7,000-10,000 സന്ദർശകരാണ് എത്താറുള്ളത്, എന്നാൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വിപുലീകൃത വാരാന്ത്യങ്ങളിലും ഇത് രണ്ടോ മൂന്നോ മടങ്ങ് വരെ വർധിക്കാറുണ്ട്. ദസറ ആഘോഷവേളയിലും സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാറുണ്ട്.

2019 ൽ ഒരു ദിവസം ഏകദേശം 40,000 പേർ എത്തിയതായും റിപ്പോർട്ടുകളുണ്ട് അതുകൊണ്ടുതന്നെയാണ്, കർണാടകയിലെ മൃഗശാലയും കൊട്ടാരവും ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറുന്നത്. രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് മൃഗശാല ഇത്രയും വലിയ ജനക്കൂട്ടത്തിന് സാക്ഷ്യം വഹിക്കുന്നതെന്നും മൃഗശാലയിൽ ഒരേസമയം 40,000 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നും മൃഗശാലയുടെ ഡയറക്ടർ അജിത് കുൽക്കർണി അഭിപ്രായപ്പെട്ടു.

കൊവിഡ് കേസുകൾ കുറയുന്നതും സ്കൂൾ അവധികൾക്കൊപ്പം പൊതു അവധി ദിനങ്ങളും മൈസൂരുവിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ചതായി ഹോട്ടലുടമകളുടെ അസോസിയേഷൻ പ്രസിഡന്റ് സി നാരായണഗൗഡ പറഞ്ഞു. സമീപകാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടർന്ന് ഹോട്ടലുകൾക്ക് മികച്ച ബിസിനസ്സ് ലഭിച്ചു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us