നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ..

ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ. രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിന് ചൈന റെയിൽവേ കൺസ്ട്രക്ഷൻ ഹെവി ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡിന് (സി.ആർ.സി.എച്ച്.ഐ.) ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഉടൻ കൈമാറും.

വെള്ളാറ ജങ്ഷൻ മുതൽ പോട്ടറി ടൗൺവരെയുള്ള ഭൂഗർഭപാതയുടെ നിർമാണത്തിനായി നാല് ടി.ബി.എമ്മുകൾക്കുള്ള കരാറാണ് കൈമാറുന്നത്. ഭൂഗർഭപാതയുടെ നിർമാണത്തിനായി ചൈനയുടെ ടണൽ ബോറിങ് മെഷീൻ (ടി.ബി.എം.) ഉപയോഗിക്കും. 13 കിലോമീറ്റർ ഭൂഗർഭപാത വരുന്ന നാഗവാര-ഗൊട്ടിഗരെ പാതയിലുൾപ്പെടുന്നതാണ് 5.5 കിലോമീറ്റർ വരുന്ന വെള്ളാറ ജങ്ഷൻ-പോട്ടറി ടൗൺ ഭാഗം.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

ഒന്നാംഘട്ടത്തിനുവേണ്ടി ജപ്പാൻ, ജർമനി, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ടി.ബി.എമ്മുകളായിരുന്നു ഉപയോഗിച്ചത്. ഒരു ടി.ബി.എമ്മിന് 75 കോടി രൂപവരെയാണ് ചെലവാകുന്നത്. ചൈനയിൽനിന്നുള്ള ടി.ബി.എമ്മുകൾ കപ്പലിൽ ബെംഗളൂരുവിൽനിന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തെത്തിക്കും.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts