ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ചുപേര്‍ക്ക് ദാരുണ്യം.തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദിവ, കോപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു അപകടം. ആളുകള്‍ അധികമുള്ള രണ്ട് ട്രെയിനുകള്‍ വിപരീത ദിശയില്‍ കടന്നുപോകുന്നതിനിടെ ആളുകള്‍ ട്രാക്കില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസ്‌റയിലേക്കുള്ള ട്രെയിനിന്റെ ഗാര്‍ഡ്്് ആളുകള്‍ ട്രാക്കില്‍ വീണവിവരം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെത്തി പരിക്കേറ്റവരെ ട്രാക്കുകളില്‍ നിന്ന് മാറ്റി. അപകടത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്നത് വ്യക്തമല്ല. 30നും 35നും ഇടക്ക് പ്രായമുള്ളവരാണ്് മരിച്ചവരെല്ലാം.

Read More