നഗരത്തിലെ അപാർട്ട്മെന്റിൽ നിരവധി താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ബെംഗളൂരുവിൽ മലിനജലം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം.

നോർത്ത് ബെംഗളൂരുവിലെ കൈലാസനഹള്ളിയിലുള്ള പൂർവ പാം ബീച്ച് അപാർട്ട്മെന്റിലാണ് സംഭവം.

3,500-ലധികം താമസക്കാർ താമസിക്കുന്ന 15 ടവർ സമുച്ചയത്തിൽ, കുഴൽക്കിണറുകൾ ഇല്ലാത്തതിനാൽ 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് മഴവെള്ള ടാങ്കുകളെയും വാട്ടർ ടാങ്കറുകളെയുമാണ് ആഗ്രഹിക്കുന്നത്.

മഴവെള്ള സംഭരണികളിൽ മലിനജലം ഉണ്ടായതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ന് താമസക്കാർ ആരോപിച്ചു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായാണ് വിവരം. ചെളിയും പ്രാണികളും നിറഞ്ഞ അവസ്ഥയിലാണ് ടാങ്കുകളെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ടാങ്കിൽ നിന്ന് മലിനജലം പുറത്തുവരാൻ തുടങ്ങിയത്.

സംഭവത്തിൽ ബിബിഎംപിയോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയില്ലെന്നും ആരോപിച്ചു.

കഴിഞ്ഞ ദിവസം ബിബിഎംപി ആരോഗ്യ സംഘം പരിസരം സന്ദർശിച്ച് ജലത്തിന്റെ സാമ്പിളുകൾ എടുത്തു.

ഇതിന്റെ ഫലം വന്നതിനു ശേഷം മാത്രേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുവെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

അതേസമയം ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ താമസക്കാരോട് നിർദേശിച്ചിട്ടുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts