ബെംഗളൂരു – ചെന്നൈ ഹൈവേയിലെ 1.5 കിലോമീറ്റർ നീളമുള്ള ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരു – ചെന്നൈ ഹൈവേയിൽ (എൻഎച്ച് 44) തിരുപ്പത്തൂരിലെ അമ്പൂർ ടൗണിൽ പുതുതായി നിർമ്മിച്ച ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു.

റെസിഡൻഷ്യൽ കോളനികളാണ് പാതയുടെ ഒരു വശത്ത്. ബസ് ടെർമിനസ്, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, മാർക്കറ്റ് തുടങ്ങിയ പൊതു സൗകര്യങ്ങൾ എതിർവശത്തുണ്ട്.

പുതിയ ഇടനാഴി 1,450 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട് (മെയിൻ കാരിയേജ് വേ). ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയുടെ സഞ്ചാരം സുഗമമാക്കുന്നതിനായി 8 മീറ്റർ വീതിയുള്ള സർവീസ് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

എൻഎച്ച്എഐയുടെ പേരിൽ ഇന്ററൈസ് സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനം നിർമ്മിച്ച 1.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ ആണിത്.

ഹൈവേയിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ പ്രാദേശിക ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് പാതയുടെ സവിശേഷത.

ഹൈവേയിൽ രാജീവ് ഗാന്ധി പ്രതിമയ്ക്കും ഒആർആർ തിയേറ്ററിനും ഇടയിൽ 135 കോടി ചെലവിൽ നിർമ്മിച്ചതാണ് കോറിഡോർ.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us