റുഹാനി ഇജ്തിമ സമ്മേളനം നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബെംഗളൂരു :റംസാന്‍ ഇരുപത്തി അഞ്ചാം രാവില്‍ ശിവജി നഗര്‍ ഖുദ്ദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന റുഹാനി ഇജ്തിമ (സ്വലാത്ത് നഗര്‍) പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ ഉച്ചക്ക് 03.30 ന് നടക്കുന്ന സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും,തുടര്‍ന്ന് സയ്യിദ് ഷൌക്കത്ത് ബുഖാരി സാറപാളയ പതാക ഉയര്‍ത്തും.04:30 ന് നടക്കുന്ന ഫാമിലി മീറ്റ്‌ എസ് ജെ യു ജനറൽ സെക്രട്ടറി ജാഫർ അഹമ്മദ് നൂറാനി ഉൽഘാടനം ചെയ്യും.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

എസ് വൈ എസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അദ്ധ്യക്ഷത വഹിക്കും.

വൈകീട്ട് ആറിന് നടക്കുന്ന ഇഫ്താർ സംഗമം സിഎം ഇബ്രാഹിം ഉൽഘാടനം ചെയ്യും.ഷാഫി സഅദി അദ്ധ്യക്ഷത വഹിക്കും.

രാത്രി ഏഴിന് മർക്കിൻസ് ടീം അവതരിപ്പിക്കുന്ന നഷീദ അരങ്ങേറും. രാത്രി പത്തിന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് സൈനുദ്ധീൻ ബുഖാരി കുരിക്കുഴി, ഖാസി ഖുലാം ഗൗസ് സിദ്ധീക് അഷ്റഫ്, സയ്യീദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയവർ പങ്കെടുക്കും .

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

പതിനായിരം പേർക്ക് ഇരിക്കാവുന്ന പ്രത്യേക പന്തലിന്റെ നിർമാണം പൂർത്തിയായി. സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും സമ്മേളനത്തിനെത്തുന്നവർക്ക് പ്രത്യേക പാസ് ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts