റുഹാനി ഇജ്തിമ സമ്മേളനം നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബെംഗളൂരു :റംസാന്‍ ഇരുപത്തി അഞ്ചാം രാവില്‍ ശിവജി നഗര്‍ ഖുദ്ദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന റുഹാനി ഇജ്തിമ (സ്വലാത്ത് നഗര്‍) പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ ഉച്ചക്ക് 03.30 ന് നടക്കുന്ന സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും,തുടര്‍ന്ന് സയ്യിദ് ഷൌക്കത്ത് ബുഖാരി സാറപാളയ പതാക ഉയര്‍ത്തും.04:30 ന് നടക്കുന്ന ഫാമിലി മീറ്റ്‌ എസ് ജെ യു ജനറൽ സെക്രട്ടറി ജാഫർ അഹമ്മദ് നൂറാനി ഉൽഘാടനം ചെയ്യും. എസ് വൈ എസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന ഇഫ്താർ…

Read More

കര്‍ഷകസമരം: കരിമ്പ് കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ ആശ്വാസ പദ്ധതി

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയിലെ കർഷകസമരം ഏഴാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആശ്വാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ. കരിമ്പ് കര്‍ഷകര്‍ക്കായി 7000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്കാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. സമരത്തിന്‍റെ അവസാന പടിയായ ഭാരത് ബന്ദിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്ക്കാലിക ആശ്വാസ പദ്ധതിയുമായി എത്തിയത്. എന്നാല്‍, ഞായറാഴ്ച ബന്ദ്‌ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അമിത ഉല്‍പ്പാദനം മൂലം വിലയിടഞ്ഞതോടെ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍…

Read More

7 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം;പ്രതീക്ഷയോടെ മണിയറയില്‍ പ്രവേശിച്ച വധു തിരിച്ചറിഞ്ഞു തന്റെ ഭര്‍ത്താവ് പുരുഷനല്ലെന്ന സത്യം;ആള്‍ മാറാട്ടം നടത്തിയ ടെക്നോ പാര്‍ക്ക് ജീവനക്കാരിയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു.

തിരുവനന്തപുരം: നിർധനയായ ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ചത്. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു കബളിപ്പിക്കൽ. ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടി ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. കരുനാഗപ്പള്ളി സ്വദേശിയെന്ന നിലയിലാണ് പരിചയപ്പെട്ടത്.  7 വർഷത്തോളം ബന്ധം നീണ്ടു. ഇടക്ക് ശ്രീറാം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു പോയിട്ടും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടർന്നു. ശ്രീറാം വിരിച്ച വലയിൽ കുരുങ്ങി പെൺകുട്ടിയുടെ  വീട്ടുകാർ വിവഹത്തിന് സമ്മതിച്ചു. വിവാഹത്തിന് ബന്ധുക്കളില്ലാതെ യുവാവ്…

Read More

തീയറ്റര്‍ പീഡനം: തീയറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് മുഖ്യ സാക്ഷിയാക്കും

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തീയറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിച്ച് മുഖ്യ സാക്ഷിയാക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തീയറ്റര്‍ ഉടമ സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തുകയും ചെയ്തിട്ടില്ല. അതിനാല്‍  ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പീ​ഡ​ന​വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് പൊലീസില്‍ അ​റി​യി​ച്ചി​ല്ലെ​ന്നുമായിരുന്നു സതീശനെതിരെ ചുമത്തിയ കുറ്റം.…

Read More

ഇനി ഒരു ഫ്ലാറ്റില്‍ ഒരു നായയെ മാത്രമേ വളര്‍ത്താനാകൂ;തെരുവ് നായകളെ ദാത്തെടുക്കാനാകില്ല;ബിബിഎംപിയുടെ പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം.

ബെംഗളൂരു : വീട്ടിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിലും ഇനത്തിലും നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഇറക്കിയ ചട്ടത്തിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചട്ടമനുസരിച്ച് ഇനിമുതൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്നവർക്ക് ഒരു നായയെയും വീടുകളിൽ പരമാവധി മൂന്നു നായകളെയുമേ വളർത്താനാകൂ. മാത്രമല്ല, തെരുവുനായകൾ ഉൾപ്പെടെ ചിലയിനങ്ങളെ വളർത്തുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തു. വീട്ടിൽ വളർത്താവുന്നവയുടെ പട്ടികയിൽനിന്ന് തെരുവുനായകൾക്കു പുറമെ ഗോൾഡൻ റിട്രീവേഴ്സ്, ബീഗിൾസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളെയും ഒഴിവാക്കി. ലംഘിക്കുന്നവർക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമല്ല. അമിതവിലയ്ക്കു നായകളെ വാങ്ങുന്നതിനു പകരം തെരുവുനായകളെ ദത്തെടുത്തു വളർത്തുന്നതു…

Read More

ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എഐസിസി ഓഫീസില്‍ എത്തിയത്. ആന്ധ്രയുടെ ചുമതലയാണു ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശിന്‍റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Read More

ഡ്രൈവര്‍മാരുടെ പരാതിയില്‍ ഓല, ഊബർ വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു;ലക്ഷ്യം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിവച്ച മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള നമ്മ ടൈഗര്‍ തിരിച്ചു കൊണ്ടുവരല്‍ തന്നെ?

ബെംഗളൂരു : തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂ എന്ന ഡ്രൈവർമാരുടെ പരാതിയിൽ ഓല, ഊബർ ഉൾപ്പെടെയുള്ള വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ. കമ്പനികൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഗതാഗതവകുപ്പിനു നിർദേശം നൽകി. ഡ്രൈവർമാർക്കു മാന്യമായ വേതനം നൽകാതെ കൊള്ളലാഭം ഉണ്ടാക്കുന്നതായാണ് വെബ്ടാക്സി കമ്പനികൾക്കെതിരായ പരാതി. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. കമ്പനി പ്രതിനിധികൾക്ക് അവരുടെ പ്രശ്നങ്ങൾ‌ പങ്കുവയ്ക്കാനും അവസരം നൽകണമെന്നും കുമാരസ്വാമി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ അമിത നിരക്ക് ഈടാക്കുന്ന സർജ് പ്രൈസിങ് ചോദ്യം ചെയ്ത് ഗതാഗതവകുപ്പ്…

Read More

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക.

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന്…

Read More

മോട്ടോ ജി6, മോട്ടോ ജി6 പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മോട്ടറോള മോട്ടോ ജി6, മോട്ടോ ജി6 പ്ലേ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഈ ഫോണുകളുടെ അവതരണം നടന്നത്. 18:9 ഫുള്‍ വ്യൂ ഫോണുകളാണ് ഇവരണ്ടും. പ്രീമിയം ഫ്രണ്ട് ഗ്ലാസ് ഡിസൈനില്‍ എത്തുന്ന ജി6ന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പ് നല്‍കിയിട്ടുണ്ട്. മിഡ് റേഞ്ച് വിലയിലാണ് ഇരുഫോണുകളും എത്തുന്നത്. അതിനാല്‍ തന്നെ വിപണിയിലെ ഷവോമി, അസ്യൂസ് തുടങ്ങിയ മിഡ് റേഞ്ച് വമ്പന്മാര്‍ക്ക് ലെനോവയുടെ കീഴിലുള്ള ഈ മോട്ടോ ബ്രാന്‍റുകള്‍ വെല്ലുവിളിയാകും. ജി6, ജി6 പ്ലേ എന്നിവ 5.7 ഇഞ്ച് ഡിസ്പ്ലേയിലാണ്…

Read More

വായ്പാ നയം പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിപ്പോ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും. നാലര വര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.…

Read More
Click Here to Follow Us