ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക.

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം.

ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും.

മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

2017 നവംബറില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ട്വന്റി20 മല്‍സരമാണ് കാര്യവട്ടത്തു നടന്ന ആദ്യ മല്‍സരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിനു വിജയിച്ചിരുന്നു.കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മല്‍സര സജ്ജമാക്കാനായത് ബിസിസിഐയുടെ അഭിനന്ദനം നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
[masterslider id="10"]

Related posts