മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തീയറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിച്ച് മുഖ്യ സാക്ഷിയാക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തീയറ്റര്‍ ഉടമ സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തുകയും ചെയ്തിട്ടില്ല. അതിനാല്‍ ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു.
ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പീഡനവിവരം കൃത്യസമയത്ത് പൊലീസില്‍ അറിയിച്ചില്ലെന്നുമായിരുന്നു സതീശനെതിരെ ചുമത്തിയ കുറ്റം. സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു തീയറ്റര്‍ ഉടമ സതീശന്‍.
ഏപ്രിൽ 18നാണ് എടപ്പാളിലെ തീയറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടരമണിക്കൂറോളം ഉപദ്രവം തുടർന്നിട്ടും കുട്ടിയുടെ അമ്മ തടഞ്ഞില്ല. 25ന് തീയറ്റർ ഉടമകൾ, ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.
തീയറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിയ്ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയെന്നോണമാണ് തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.