ബെംഗലൂരു : യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനെന്ന വണ്ണം വിവിധ തരം പദ്ധതികള്‍ അസ്സൂത്രണം ചെയ്ത് ബെംഗലൂരു എയര്‍ പോര്‍ട്ട് ..ഇതിനു അനുസരണമായി കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ടെര്‍മിനലില്‍ നിന്നു എയര്‍ലൈന്‍സിലേക്ക് കുട്ടികളെ വഹിച്ചു കൊണ്ട് പോവാന്‍ ‘ബേബി സ്ട്രോളര്‍ ‘ പദ്ധതിക്ക് തുടക്കം കുറിച്ചു …കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ വേണ്ടിയാണ് ഇത്തരം രീതിക്ക് തുടക്കം കുറിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ..
കുട്ടികളെ സുരക്ഷിതമായി ബോര്‍ഡിംഗ് ഗേറ്റില്‍ നിന്നും പ്രത്യേകമായി തയാറാക്കിയതും ഗുണമേന്മയേറിയതുമായ ട്രോളിയില്‍ ഫ്ലൈറ്റിലേക്ക് സ്റ്റാഫുകള്‍ എത്തിച്ചു നല്‍ക്കുന്നത് വഴി യാത്രക്കാരുടെ സമയം ലാഭവും സമ്മര്‍ദ്ധക്കുറവും പരിഹരിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി …ഇതിനായി ഇരുപത്തഞ്ചോളം സ്ട്രോളെഴ്സ് ആണ് തയ്യാറാക്കിയിരിക്കുന്നത് …കൂടാതെ ഇന്റര്‍നാഷണല്‍ പാസഞ്ചെഴ്സിനു വേണ്ടി ലോക്കല്‍ സിം സൗകര്യവും ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് …വോടാഫോണ്‍, എയര്‍ ടെല്‍ എന്നീ കമ്പനികളോട് സഹകരിച്ചാണ് ഈ രീതി പ്രാബല്യത്തില്‍ കൊണ്ട് വന്നിരിക്കുന്നത് ..മുപ്പത് മിനിറ്റിനുള്ളില്‍ തന്നെ സിം പ്രവര്‍ത്തനയോഗ്യമാവുന്ന തരത്തിലാണ് ക്രമീകരിച്ചിരികുന്നതെന്നു ഔദ്യോഗിക വിഭാഗം വ്യക്തമാക്കി ….ഇത് കൂടാതെ വൈ ഫൈ സംവിധാനങ്ങളും ഇതേ രീതിയില്‍ ലഭ്യമാവും ..