ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പ്രതിക്ക് കലബുരഗി വധത്തിലും പങ്കെന്ന് സൂചന.

ബെംഗളൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പുണെ സ്വദേശി അമോൽ കാലെ (37)യ്ക്കു പുരോഗമന സാഹിത്യകാരൻ എം.എം.കൽബുറഗി വധത്തിലും പങ്കുണ്ടെന്നു സൂചന. കൽബുറഗിയെ വെടിവച്ചുവീഴ്ത്താനായി വീട്ടിൽ നിന്നു വിളിച്ചിറക്കിയ രണ്ടുപേരിൽ ഒരാൾ കാലെയാണെന്നാണു വിവരം. ആയുധം കൈവശം വച്ചതിന് മേയ് 21നാണ് അമോൽ കാലെയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. പുരോഗമന വാദികളായ കെ.എസ്.ഭഗവാൻ, ചന്ദ്രശേഖര പാട്ടീൽ, ഗിരീഷ് കർണാട്, ബരഗൂരു രാമചന്ദ്രപ്പ, ബി.ടി.ലളിതാ നായിക് എന്നിവരുടെ പേരുകളും കാലെയുടെ വീട്ടിൽ നിന്നു കിട്ടിയ ഡയറിയിലുണ്ട്. റിയൽ എസ്റ്റേറ്റുകാരനായ അമോൽ കാലെയും…

Read More

ഇൻഡിവുഡ് ടാലെന്റ്റ്‌ ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ബംഗളൂരു: രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുവാന്‍വേണ്ടി പത്തു ബില്യൺ യുഎസ് ഡോളർ പദ്ധതിയുമായി ഇൻഡിവുഡ് ദേശീയ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഇൻഡിവുഡിന്‍റെ സുപ്രധാന വിഭാഗമായ ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ നാലു വരെ ഹൈദരാബാദിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോട് അനുബന്ധിച്ചുള്ള  മത്സരത്തിൽ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാർഡ്,ആകർഷകമായ സമ്മാനങ്ങൾ, കൂടാതെ സിനിമയിൽ പ്രവർത്തിക്കുവാനുള്ള അവസരവും നൽകുമെന്ന് ഇൻഡിവുഡിന്‍റെ സിഓഓ ആയ ആൻസൺ ഐജെ വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017-ല്‍ നടന്ന ഇൻഡിവുഡ്…

Read More

മികച്ച മഴ ലഭിച്ചത് തക്കാളി കര്‍ഷകര്‍ക്ക് തിരിച്ചടിയായി;വില കിലോക്ക് മൂന്ന് രൂപയോളം താഴ്ന്നു.

ബെംഗളൂരു: സംസ്ഥാനത്ത് മികച്ച രീതിയിൽ മഴ ലഭിച്ചത് ഒരുവിഭാഗം കർഷകർക്ക് ഗുണം ചെയ്തെങ്കിലും തക്കാളി കർഷകർക്ക് തിരിച്ചടിയായി. തക്കാളിയുടെ ഉത്പാദനം കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്തതോടെ കർഷകർക്ക് കിലോയ്ക്ക് മൂന്നു രൂപയാണ് ലഭിക്കുന്നത്. മഴ തുടർന്നാൽ വരും ദിവസങ്ങളിൽ തക്കാളിയുടെ വില ഇനിയും താഴേയ്ക്കു പോകുമെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ വർഷം ഈ സമയത്ത് പത്തു രൂപ കർഷകർക്ക് ലഭിച്ചിരുന്നു. അതേസമയം, കടകളിൽനിന്ന് ഉപഭോക്താക്കളിലെത്തുമ്പോൾ തക്കാളിയുടെ വില കൂടും. ബെംഗളൂരുനവിൽ ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിൽ 14 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില. രാജ്യത്ത് തക്കാളി ഉത്പാദനം കൂടുതലുള്ള…

Read More

സർഗധാര ഭാരവാഹികള്‍..

സർഗധാരയുടെ വാർഷികപൊതുയോഗം നടന്നു.പ്രസിഡന്റ് ശാന്താമേനോൻ,വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, സെക്രട്ടറി അനിതാപ്രേംകുമാർ,ജോയിന്റ് സെക്രട്ടറി  കെ.സഹദേവൻ,ട്രഷറർ വി കെ വിജയൻ എന്നിവരെയും,ഭരണസമിതി അംഗങ്ങളായി വിഷ്ണുമംഗലം കുമാർ,രാധാകൃഷ്ണമേനോൻ,സേതുനാഥ്,അകലൂർ രാധാകൃഷ്ണൻ,  സി.കെ. ഷണ്മുഖൻ, കെ ആർ കിഷോർ,  പി.കെ. രഞ്ജിത്ത്,  എം.കൃഷ്ണപ്രസാദ്‌,ശശീന്ദ്രവർമ, പ്രദീപ്ദാസ്,ഇന്ദിരാബാലൻ,തങ്കച്ചൻ പന്തളം,കെ ആർ. ജയലക്ഷ്‌മി,സുധാകരുണാകരൻ,അൻവർ മുത്തില്ലത്ത് എന്നിവരെയും തിരഞ്ഞെടുത്തു.9964352148

Read More

രാഷ്ട്രപതി ഭവനിൽ മതാഘോഷങ്ങൾ വേണ്ട, പണം അനാഥാലയങ്ങൾക്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ ആഘോഷങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ തന്‍റെ മുന്‍ഗാമിയെ പിന്‍തുടരുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2002 മുതല്‍ 2007 വരെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെ മതചടങ്ങുകള്‍ ഒഴിവാക്കി പണം അനാഥാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് തുടരാനാണ് രാംനാഥ് കോവിന്ദിന്‍റെയും തീരുമാനം. കഴിഞ്ഞ 11  വര്‍ഷമായി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താർ വിരുന്ന് നടത്തിയിരുന്നു. മതേതര രാജ്യത്തിന്‍റെ നികുതി പണമുപയോഗിച്ച് ഒരു മതത്തിന്‍റെയും ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനിൽ നടത്തേണ്ടെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല ആഘോഷങ്ങള്‍ക്കായി ചിലവിടുന്ന പണം അനാഥാലയങ്ങൾക്ക് നൽകാനും തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന്‍റെ ഭാഗമായി…

Read More

കേന്ദ്രം സബ്സിഡി നല്‍കാമെന്ന് സമ്മതിച്ചു;ബിഎംടിസിയുടെ “സ്വകാര്യ”വൈദ്യുതി ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങും;ആദ്യ ഘട്ടത്തില്‍ 80 എണ്ണം.

ബെംഗളൂരു: നഗരത്തിൽ വൈദ്യുത ബസുകൾക്കുള്ള തടസ്സം നീങ്ങി. വൈദ്യുത ബസുകൾക്കായി ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) സബ്‌സിഡി നൽകാൻ കേന്ദ്രം അനുവാദംമൂളി. ബി.എം.ടി.സി.യും സ്വകാര്യ കമ്പനിയും വൈദ്യുത ബസുകളുടെ ഉടമകളായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം സബ്‌സിഡി നൽകാമെന്ന് അറിയിച്ചത്. ആദ്യഘട്ടത്തിൽ 80 വൈദ്യുത ബസുകൾ ബെംഗളൂരുവിലെ നിരത്തിലിറങ്ങും. 2014-ൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളുരുവിൽ വൈദ്യുത ബസുകൾ നിരത്തിലിറക്കിയിരുന്നു. ഫെബ്രുവരിയിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് 150 വൈദ്യുത ബസുകൾ സർവീസ് നടത്താനുള്ള കരാർ ബി.എം.ടി.സി. നൽകിയിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്ന് സബ്‌സിഡി ലഭിക്കുമോ എന്ന കാര്യത്തിൽ…

Read More

മോദിക്കായി മറ്റൊരു ‘രാജീവ് ഗാന്ധി മോഡല്‍’ ഒരുക്കിയിരുന്നതായി മാവോയിസ്റ്റുകള്‍

മും​ബൈ: പൂനെയിലെ ഭീമ-​കൊ​രെ​ഗാ​വ് ഏറ്റുമുട്ടല്‍ കേ​സി​ല്‍ അറസ്റ്റിലായ മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു മാവോയിസ്റ്റുകളില്‍നിന്നും ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്ത്. ഡ​ല്‍ഹി, മും​ബൈ, പൂനെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു ഇവരെ അ​റ​സ്​​റ്റ് ചെയ്തത്​.  ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധിയെ വധിച്ചതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടന്നു കയറി ചാവേറായി പൊട്ടിത്തെറിക്കാന്‍ ആയിരുന്നു പദ്ധതി. ഇതിന്‍റെ…

Read More

നാനാത്വത്തിലെ ഏകത്വം വിളിച്ചോതി നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി

നാ​ഗ്പു​ർ: ബ​ഹു​സ്വ​ര​ത ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്‌ട്രപതി പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി. ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു എത്തിയതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ബ​ഹു​സ്വ​ര​ത​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്. മ​ത​നി​ര​പേ​ക്ഷ​ത അ​തി​ന്‍റെ പ്ര​കൃ​ത​മാ​ണ്. ഇ​തു ര​ണ്ടു​മാ​ണ് ഇ​ന്ത്യ​യെ സൃ​ഷ്ടി​ക്കു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു. വൈ​വി​ധ്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യു​മാ​ണ് ന​മ്മ​ൾ. അ​സ​ഹി​ഷ്ണു​ത ന​മ്മു​ടെ ദേ​ശീ​യ​ത​യെ നേ​ർ​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​ര​റ്റം മു​ത​ൽ മ​റ്റേ അ​റ്റം വ​രെ​യു​ള്ള ഇ​ന്ത്യ​യെ​യാ​ണു സ്വ​പ്നം കാ​ണു​ന്ന​ത്. ത്രി​പു​ര…

Read More

ഫിഫ ലോകകപ്പ്: സമ്മാനത്തുക വര്‍ധിപ്പിച്ചു; കപ്പില്‍ മുത്തമിടുന്ന ടീമിന് 26,000 കോടി രൂപ

റഷ്യന്‍ ലോകകപ്പ് നടക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണികളും, അരാധകരും ആവേശത്തിലാണ്. കാല്‍പന്തിനൊപ്പം കോടികളാണ് കളത്തിലിറങ്ങുക. കാരണം മറ്റൊന്നുമല്ല, ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പുമല്‍സരങ്ങള്‍ക്കുശേഷം പുറത്താകുന്ന 16 ടീമുകള്‍ക്ക് 5360 കോടി രൂപ വീതം നല്‍കാനാണ് പുതിയ തീരുമാനം. രണ്ടാമത്തെ റൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ക്ക് എണ്ണായിരം കോടി ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന 4 ടീമുകള്‍ക്കും പതിനായിരം കോടി വീതം സമ്മാനമായി ലഭിക്കും. പതിനാലായിരം കോടിയാണ് ലോകകപ്പിലെ നാലാം സ്ഥാനക്കാരന് കിട്ടുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരം കോടി ലഭിക്കും. പത്തൊന്‍പതിനായിരം…

Read More

നിപ്പയുടെ കൂടെ മണ്‍സൂണ്‍ കൂടെ വന്നു,യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച റദ്ദാക്കിയത് കേരള ആർ.ടി.സി.യുടെ രണ്ടു സെര്‍വീസുകള്‍.

ബെംഗളൂരു: യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച രാത്രി കേരള ആർ.ടി.സി.യുടെ രണ്ടു ബസുകൾ സർവീസ് നടത്തിയില്ല. ബുധനാഴ്ച രാത്രി കോഴിക്കോട്ടേയ്ക്ക്‌ പുറപ്പെടാനിരുന്ന ബസുകളാണ് യാത്രക്കാരില്ലാത്തതിന്റെപേരിൽ റദ്ദാക്കിയത്. രാത്രി 10.15-നും 11.30-നുമുള്ള സൂപ്പർ എക്സ്പ്രസ് ബസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ച വൈകീട്ടായിട്ടും ആരും ടിക്കറ്റ് ബുക്കുചെയ്തിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച യാത്രക്കാർ ബുക്ക് ചെയ്തെങ്കിൽ സർവീസ് നടത്തുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ കുറവുവന്നിട്ടുണ്ട്. വടക്കൻ ജില്ലകളിലേക്കുള്ള ബസുകളിലാണ് യാത്രക്കാർ കുറവ് അനുഭവപ്പെടുന്നത്. ഇടദിവസങ്ങളിൽ പലപ്പോഴും രണ്ടോ മൂന്നോ…

Read More
Click Here to Follow Us