നിപ്പയുടെ കൂടെ മണ്‍സൂണ്‍ കൂടെ വന്നു,യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച റദ്ദാക്കിയത് കേരള ആർ.ടി.സി.യുടെ രണ്ടു സെര്‍വീസുകള്‍.

ബെംഗളൂരു: യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച രാത്രി കേരള ആർ.ടി.സി.യുടെ രണ്ടു ബസുകൾ സർവീസ് നടത്തിയില്ല. ബുധനാഴ്ച രാത്രി കോഴിക്കോട്ടേയ്ക്ക്‌ പുറപ്പെടാനിരുന്ന ബസുകളാണ് യാത്രക്കാരില്ലാത്തതിന്റെപേരിൽ റദ്ദാക്കിയത്. രാത്രി 10.15-നും 11.30-നുമുള്ള സൂപ്പർ എക്സ്പ്രസ് ബസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ച വൈകീട്ടായിട്ടും ആരും ടിക്കറ്റ് ബുക്കുചെയ്തിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച യാത്രക്കാർ ബുക്ക് ചെയ്തെങ്കിൽ സർവീസ് നടത്തുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.

നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ കുറവുവന്നിട്ടുണ്ട്. വടക്കൻ ജില്ലകളിലേക്കുള്ള ബസുകളിലാണ് യാത്രക്കാർ കുറവ് അനുഭവപ്പെടുന്നത്. ഇടദിവസങ്ങളിൽ പലപ്പോഴും രണ്ടോ മൂന്നോ യാത്രക്കാരെ വെച്ചാണ് കേരളത്തിലേക്ക്‌ സർവീസ് നടത്തുന്നത്. ഇതു കോർപ്പറേഷന് വൻ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. കേരളത്തിൽ നിപ വൈറസ് ഭീതി പടർന്നതിന് ശേഷമാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. യാത്രക്കർ കുറഞ്ഞതോടെ കേരള ആർ.ടി.സി.യുടെ വരുമാനത്തെയും ബാധിച്ചുതുടങ്ങി.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

സാധാരണഗതിയിൽ വാരാന്ത്യങ്ങളിലെ ബസുകളിൽ ചൂടപ്പംപോലെ ടിക്കറ്റുകൾ വിറ്റഴിയുന്നതാണെങ്കിലും കുറച്ചുദിവസമായി ഈ ദിവസങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ഈ അവസ്ഥ തുടർന്നാൽ കേരളത്തിലേക്കുള്ള ചില സർവീസുകൾ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. റംസാൻ അവധിയോടനുബന്ധിച്ചുള്ള ബസുകളിലും മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്. മുൻവർഷങ്ങളിൽ അവധിയോടനുബന്ധിച്ച് ഓൺലൈൻ റിസർവേഷൻ ആരംഭിക്കുമ്പോൾതന്നെ പല ബസുകളിലും ടിക്കറ്റ് തീരാറുണ്ട്. എന്നാൽ, ഇത്തവണ അവധിയാത്ര തുടങ്ങാൻ ഒരാഴ്ചമാത്രം ശേഷിക്കേ ടിക്കറ്റുകൾ ഇനിയും ബാക്കിയാണ്.

റംസാൻ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും റിസർവേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരാത്തതിനാലാണ് റിസർവേഷൻ ആരംഭിക്കാത്തത്. 13, 14, 15 തീയതികളിലായി 30 പ്രത്യേക സർവീസുകളാണ് കേരള ആർ.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. കേരള ആർ.ടി.സി.യുടെ മജസ്റ്റിക്കിലെയും കലാസിപാളയത്തിലെയും കൗണ്ടറുകൾ അടുത്തിടെ അടച്ചിരുന്നു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

കർണാടക ബസിലും തിരക്കില്ല

കർണാടക ആർ.ടി.സി. ബസുകളിലും യാത്രക്കാർ കുറഞ്ഞു. റംസാൻ അവധിയോടനുബന്ധിച്ച് 13 പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല. എല്ലാവർഷവും യാത്രയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും കർണാടക ആർ.ടി.സി. പ്രത്യേക ബസുകളിലെ റിസർവേഷൻ ആരംഭിക്കുന്നതാണ്. എന്നാൽ, ഇത്തവണ നേരെ തിരിച്ചാണ്. അതിനിടെ മലയാളിയാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് 20 ശതമാനംവരെ കുറച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts