നാഗ്പുർ: ബഹുസ്വരത ഇന്ത്യയുടെ ആത്മാവെന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി.
ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു എത്തിയതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്‍റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയുമാണ് നമ്മൾ. അസഹിഷ്ണുത നമ്മുടെ ദേശീയതയെ നേർപ്പിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര മുതൽ ദ്വാരക വരെ. കശ്മീര്‍ മുതൽ കന്യാകുമാരി വരെ. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. സഹിഷ്ണുതയിൽനിന്നാണ് ഇന്ത്യയുടെ ശക്തി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ ദേശീയതയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രണബ് ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമാണു വിരല്‍ചൂണ്ടിയത്. 6 ഒദ്യോഗിക മതങ്ങള്‍, 122 ഒദ്യോഗിക ഭാഷകള്‍, 1600 പ്രാദേശിക ഭാഷകള്‍, എണ്ണമില്ലാത്ത സമുദായങ്ങള്‍, വംശങ്ങള്‍, ജാതികള്‍. എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴില്‍. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്.
ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്‍റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യം, രോഗം, അധഃസ്ഥിതാവസ്ഥ എന്നിവയ്‌ക്കെതിരെ ആയിരിക്കണം യുദ്ധം. ഇവ പരിഹരിക്കപ്പെടുമ്പോള്‍ ദേശീയത താനെ ഉണ്ടായിക്കൊള്ളുമെന്നും പ്രണബ് പറഞ്ഞു.
വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നുണ്ടെങ്കിലും സന്തോഷസൂചികയിൽ ഇന്ത്യ വളരെ പിന്നിലാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിമർശനങ്ങൾക്കു മറുപടിനല്കുന്നതായിരുന്നു ആർഎസ്എസ് വേദിയിൽ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണാബ് കുമാർ മുഖർജിയുടെ പ്രസംഗം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.