മൂക്ക് പൊത്താതെ ഈ വഴിയില്‍ കൂടി നീങ്ങാന്‍ കഴിയുമോ ..? മെയിന്‍ റോഡിലെ ഈ മാലിന്യ കൂമ്പാരം നിത്യ തലവേദനയാവുന്നു..!

ബെംഗലൂരു : ബയപ്പനഹള്ളി മെയിന്‍ റോഡില്‍ ഈ അടുത്ത് കുന്നുകൂടിയ മാലിന്യ കൂമ്പാരം യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് ..സെന്റ്‌ ജൂഡ് ഇംഗ്ലീഷ് എച് ആര്‍ സ്കൂളിനു സമീപം നിരവധിയാളുകള്‍ കടന്നു പോകുന്ന മേഖലയിലാണ് കനത്ത വെല്ലുവിളി ഉയര്‍ത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടമായി തീര്‍ന്നത് ..ബി ബി എം പി ഇതിനോട് ഉദാസീനത കാണിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട് ..ഇതിനെ ചൊല്ലി നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളുന്നില്ല എന്നും സമീപ വാസികള്‍ പറയുന്നു ..
 
കുട്ടികള്‍ക്കടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളാണു ഇവ ഉയര്‍ത്തുന്നത് ..റോഡിലൂടെ കടന്നു പോകുന്ന വാഹങ്ങള്‍ക്കും ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു …പ്രത്യേകിച്ച് ഇടയ്ക്കിടെയുള്ള മഴയും മൂലം മാലിന്യങ്ങള്‍ മെയിന്‍ റോഡിലേക്കും ഒഴുകി എത്തിപ്പെടുന്നുണ്ട് ..മാലിന്യം നിക്ഷേപിക്കാന്‍ രണ്ടു ബിന്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട് എങ്കിലും …അതിലേക്ക് നിക്ഷേപിക്കാതെ സമീപത്തെയ്ക്ക് വലിച്ചു എറിയുകയാണ് കൂടുതലും സംഭവിക്കുന്നത് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts