ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു,100 കോടി വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചത് 130 കോടി ജനങ്ങളുടെ വിജയം ;പ്രധാനമന്ത്രി

100 കോടി വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് കഠിന ലക്ഷ്യവും നേടിയെടുക്കുമെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നൽകി. ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷനെന്ന നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വിജയത്തെ ലോകരാജ്യങ്ങൾ ആദരവോടെ പരിഗണിക്കുന്നു. ഇന്ത്യയുടെ നേട്ടം ആരോഗ്യമേഖലയിലെ ശക്തി പ്രകടമാക്കി. ഇന്ത്യയെ ഒരു ഫർമാ ഹബ് ആയി ലോകരാജ്യങ്ങൾ പരിഗണിച്ചു. എന്നാൽ വാക്സിനെതിരായ പ്രചാരണം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നു. വിദേശ ഏജൻസികൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശുഭകരമായി കാണുന്നു. രാജ്യത്തേക്ക് വലിയ നിക്ഷേപം വരുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗതി കൈവരിക്കുന്നു. ബാക്കിയുള്ളവരെല്ലാം വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുത്തവർ എടുക്കാത്തവരെ അതിന് പ്രേരിപ്പിക്കണം. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കൊറോണ പോകുമോ എന്ന് ചോദിച്ചു പലരും പുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിന്റെ ഒരുമയാണ് കാട്ടിയത്. മാസ്ക്ക് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റണം. ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം. രാജ്യം കൊറോണയിൽനിന്ന് കൂടുതൽ മുക്തമെന്ന് ലോകം വിലയിരുത്തും. ചെരിപ്പ് ഇട്ട് ഇറങ്ങുന്നതുപോലെ മാസ്ക് ധരിക്കണം. അദ്ദേഹം പറഞ്ഞു.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts