ആരോഗ്യ മന്ത്രി സുധാകറിനെ “വിഡ്ഢി” യെന്ന് വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മുൻ സ്പീക്കർ രമേഷ് കുമാറിനെ ജയിലിലേക്ക് അയയ്ക്കാൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി സുധാകറിനെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വിഡ്ഢിയെന്ന് വിളിച്ചു.

ഇത് അധികാരത്തിൽ മതിമറന്ന ഒരു വ്യക്തിയുടെ സംസാരമാണ്. അദ്ദേഹം കോൺഗ്രസ്സ് ടിക്കറ്റിലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് പക്ഷെ അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയും ഓപ്പറേഷൻ കമലയിലൂടെ അധികാരം നേടുകയും ചെയ്തു. അധികാരം ശാശ്വതമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. എന്നാൽ അധികാരം ശാശ്വതമല്ല. വരുന്ന 2023 ഇൽ ജനങ്ങൾ ബിജെപി യെ വീട്ടിലിരുത്തും. അപ്പോൾ അദ്ദേഹത്തിന് മനസിലാകും ആര് ജയിലിൽ പോകുംഎന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ചിക്കബല്ലാപൂർ കോലാർ ഡിസിസി ബാങ്കിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് രമേശ് കുമാറിനെ ജയിലിലേക്ക് അയയ്ക്കാൻ പ്രവർത്തിക്കുമെന്ന് മന്ത്രി  സുധാകർ പ്രതിജ്ഞയെടുത്തതിനെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts