വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ തിയേറ്ററുകളിലേക്ക് ജാഥ ..! ‘കാല ‘ യുടെ പ്രദര്‍ശനം ബെംഗലൂരുവില്‍ തടഞ്ഞു….!

ബെംഗലൂരു : രജനി പരാമര്‍ശം തിരുത്താതെ ‘ കാല’ കര്‍ണ്ണാടകയില്‍ സജീവമായി പ്രദര്‍ശിപ്പിക്കുന്ന കാര്യം ആലോചിക്കുകയെ വേണ്ടെന്നു വിവിധ കന്നഡ സംഘടനങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ..ചിത്രം ആഗോളതലത്തില്‍ ഇന്നലെയാണ് റിലീസ് ചെയ്തത് …ഇന്നലെ രാവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത വിവിധ മാളുകളിലേക്കും നഗരപരിധിയിലെ എ ക്ലാസ്സ് തിയേറ്ററുകളിലേക്കും മാര്‍ച്ച് സംഘടിപിച്ചു ..ഈ അവസരത്തില്‍ കന്നഡ -തമിഴ് സംഘര്‍ഷസാധ്യത കണക്കിലെടുത്തു പോലീസ് നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു …പ്രമുഖ സിനിമ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ ‘കാല ‘യുടെ റിലീസ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല ….
 
അതെ സമയം വിവേക് നഗറിലെ ബാലാജി ടാക്കീസില്‍ ‘കാല ‘പ്രദര്‍ശനം നടക്കുമെന്ന സൂചനയെ തുടര്‍ന്ന്‍ കന്നഡ സംഘടനയായ ‘കരുനാട സേവ കാരു ‘ എന്ന സംഘടനയുടെ നേതൃത്വത്തില്‍ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി , ചിത്രത്തിന്റെ ബാനറുകളും ,കട്ടൌട്ടുകളും നശിപ്പിച്ചു …..ഈ കുറച്ചു തമിഴ് കുടുംബങ്ങള്‍ വസിച്ചിരുന്ന സാഹചര്യത്തില്‍ ഇത്തരം അക്രമങ്ങള്‍ ഒരു വേള സംഘര്‍ഷത്തിലേക്കു നീങ്ങുമെന്നും സംശയമുണര്‍ത്തി…
 
രജനിയോട് തങ്ങള്‍ക്ക് വിരോധം ഇല്ല എന്നും എന്നാല്‍ കാവേരി ഈ നാടിന്‍റെ പ്രശ്നമാണെനും അതിനെ ചൊല്ലിയുള്ള തര്‍ക്കവിഷയങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എല്ലായ്പ്പോഴും പ്രാധാന്യം നല്‍കണമെന്നും സംഘടന തലവന്‍ രൂപേഷ് രാജന്ന വ്യക്തമാക്കി ..
എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ ‘കാല ‘ യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി കുമാര സ്വാമിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു .പക്ഷെ ഈ സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്‌താല്‍ അത് കളക്ഷനെ പോലും സാരമായി ബാധിക്കുമെന്നും .പ്രശ്ന പരിഹാരത്തിനു ശേഷം മാത്രം ചിത്രം വ്യാപകമായി റിലീസ് ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി ..

എന്നാല്‍ പലയിടത്തും നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് ..തൂത്തുക്കുടി വിഷയത്തില്‍ തമിഴ് ജനതയുടെ വൈകാരികതയെ മുറിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് മൂലം തമിഴ് ജനതയും പുതിയ ചിത്രത്തിന്റെ ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് …പതിറ്റാണ്ടുകളായി ഒരു രജനി ചിത്രത്തിന് ലഭിക്കേണ്ട സ്വീകാര്യതയൊന്നും എങ്ങു നിന്നും ലഭിക്കുന്നില്ല ..കട്ടൌട്ടുകളുടെ എണ്ണത്തില്‍ പോലും വന്‍ കുറവാണു ചെന്നയില്‍ പലയിടത്തും അനുഭവപ്പെടുന്നത് …റിലീസ് ചെയ്തതിനു പിന്നാലെ കാലയുടെ വ്യജപതിപ്പ് തമിഴ് റോക്കെഴ്സും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us