മഹാമാരി രോഗികളെ കാർന്നു തിന്നുമ്പോൾ, പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്ന ‘മുടന്തൻ ന്യായം’ പറഞ്ഞു മൂന്ന് നഴ്സ്‌മാരെ പിരിച്ചു വിട്ടു ബേബി മെമ്മോറിയൽ ആശുപത്രി..! നിപ്പ രോഗികളെ വരെ പിഴിഞ്ഞ് കീശ നിറയ്ക്കുന്ന ഈ ‘പഞ്ച നക്ഷത്ര ആശുപത്രിയുടെ ‘വൈകൃത മുഖം’ വീണ്ടും വെളിവാകുന്നു..!!

കോഴിക്കോട്:പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്ന കാരണം പറഞ്ഞു രണ്ടു ഫീമെയിൽ നഴ്സുമാരെയും ഒരു മെയിൽ നഴ്സിനേയും ജോലിയിൽ നിന്നും പിരിച്ചു വിട്ടു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി വീണ്ടും വിവാദങ്ങളിലേക്ക് ..! നിപ്പ ബാധിച്ച രോഗികളെയടക്കം ജീവന്‍ പണയപ്പെടുത്തി ചികിത്സിച്ച നഴ്സുമാരോട് ആണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള നടപടി ..

കഴിഞ്ഞ മാസം ഒരു നാടിനെ മുഴുവൻ കാർന്നു തിന്നുന്ന മഹാമാരിയിൽ ജനം വലയുന്ന സമയത്ത് നിപ്പ വൈറസ് ബാധിച്ച ഒരു രോഗിയെ ബില്ല് അടയ്ക്കാത്തത്തിന്റെ പേരിൽ വെന്റിലേറ്ററിൽ നിന്ന് നീക്കാൻ തുനിഞ്ഞിരുന്നു തുടര്‍ന്ന്‍ ജനരോഷം ശക്തമായപ്പോള്‍ മന്ത്രി ഇടപെടുകയും മാനേജ്മെന്റിന് താക്കീത് നല്‍കുകയും ചെയ്ത ശേഷമാണു ചികിത്സ പുനരാരംഭിച്ചത് ..

അതെ സമയം ട്രെയിനി തസ്തികയിലേയ്ക്കാണ് ഈ നഴ്സുമാരെ ജോലിക്കെടുത്തതെന്നും ,കാലാവധി കഴിഞ്ഞപ്പോള്‍ ആണ് തുടര്‍ നടപടിയിലേക്ക് നീങ്ങിയതുമെന്നാണ് ആശുപതി നല്‍കുന്ന വിശദീകരണം..എന്നാല്‍ ട്രെയിനി നഴ്സുമാര്‍ക്ക് നല്‍കുന്ന ശമ്പളം വെറും 6000 – 7000 ആണ് ..സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് ആശുപത്രിയിലെ ബെഡ് കണക്കുകള്‍ അനുസരിച്ച് ഇരുപതിനായിരം വരെ നല്‍കേണ്ടി വരും …ആയതിനാല്‍ മൂവരെയും പിരിച്ചു വിട്ട ശേഷം ആ തസ്തികയില്‍ പുതിയ ട്രെയിനി നഴ്സുമാരെ നിയോഗിച്ചു ലാഭത്തിനു വേണ്ടിയെന്നു തന്നെയാണ് ആരോപണം ഉയരുന്നത് ..

മുന്‍പും തൊഴില്‍ പീഡനങ്ങളുടെ പേരിലും , ചികിത്സ വര്‍ദ്ധനവിന്‍റെ ഏറെ ആരോപണം ഉയര്‍ന്നു കേട്ട മാനേജ്മെന്റ് ആണു ബേബി മെമ്മോറിയല്‍ ആശുപത്രി ..ഇത്തരം നടപടികള്‍ക്ക് എതിരെ സമരത്തിനോരുങ്ങുകയാണെന്ന് നഴ്സുമാരുടെ സംഘടനയായ യു എന്‍ എ കോഴിക്കോട് ജില്ലാ ഘടകം വ്യക്തമാക്കി ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us