ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി ; 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയില്‍നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പോലിസ് രക്ഷിച്ചു.

പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസില്‍ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.

മാര്‍ച്ച്‌ ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകന്‍ എന്നിവര്‍ ബന്ദിപ്പൂര്‍ വനമേഖലയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തത്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

വിശ്രമത്തിനുശേഷം കാറില്‍ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു.

ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി.

കുടുംബം തിരിച്ചെത്താത്തതോടെ റിസോര്‍ട്ട് അധികൃതര്‍ പോലിസില്‍ വിവരം അറിയിച്ചു.

അക്രമികളുടെ കാറുകളിലൊന്നു റിസോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

3 പ്രതികളെക്കൂടി പിടികൂടാന്‍ ശ്രമം തുടരുകയാണെന്നു പോലിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts