നഗരത്തിലെ മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ മർദനം; വീഡിയോ ദൃശ്യം പുറത്തുവന്നു ഹോസ്റ്റൽവാർഡന്റെ മകൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ മദ്രസയിൽ അഞ്ചാം ക്ലാസുകാരിയെ മർദനത്തിനിരയാക്കിയ സംഭവത്തിൽ ഹോസ്റ്റൽ സൂപ്പർവൈസറുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് ഹാസനെയാണ് കൊത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഹെഗ്‌ഡെ നഗറിലുള്ള മദ്രസയുടെ ഹോസ്റ്റലിലെ അന്തേവാസിയായ 11-കാരി വിദ്യാർഥിനിക്കാണ് മർദനമേറ്റത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചോറ് പാഴാക്കിക്കളയുന്നെന്നും മറ്റു കുട്ടികളുടെകൂടെ കളിക്കുമ്പോൾ വഴക്കുണ്ടാക്കുന്നെന്നും ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

കുട്ടിയെ ഇയാൾ കൈകൊണ്ട് അടിക്കുകയും കാലുയർത്തി തൊഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. ഫെബ്രുവരി 16-നാണ് സംഭവം.

വിദ്യാർഥിനിയെ മുഹമ്മദ് ഹാസൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്ന് അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ കുട്ടികളോടുള്ള ക്രൂരതയ്ക്കെതിരായ 75-ാം വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ 115-ാം വകുപ്പുമാണ് ഇയാളുടെ പേരിൽ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us