സാമ്പത്തിക തർക്കത്തെ തുടർന്ന് വയോധികനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: ദൊഡ്ഡബല്ലാപൂരിലെ റൂറൽ ഏരിയയിൽ സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ വയോധികനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയെന്ന് ആരോപണം.

മൂന്ന് മാസം പഴക്കമുള്ള ഒരു കൊലപാതക കേസാണ് ഇപ്പോൾ പുറംലോകം അറിയുന്നത്. പ്രതികൾ ആദ്യം ഇരയെ കുഴിച്ചിട്ടെങ്കിലും പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം പുറത്തെടുത്ത് കത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഒക്‌ടോബർ 17-ന് ജോലി കഴിഞ്ഞ് മടങ്ങാത്തതിനെ തുടർന്ന് ദേവരാജ് (62) എന്നയാളെ കാണാതായതായി വീട്ടുകാർ പരാതിപ്പെട്ടിരുന്നു.

ഇവരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണത്തിന് ഒടുവിലാണ് കുറ്റകൃത്യം പുറത്ത് വന്നത്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

ദൊഡ്ഡബൽപുര സ്വദേശികളായ രാജകുമാർ, അനിൽ എന്നീ പ്രതികൾ സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ ദേവരാജിനെ തട്ടിക്കൊണ്ടുപോയി പ്രതിയുടെ കാറിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൊഡ്ഡബലാപുര റൂറൽ പോലീസ് പറഞ്ഞു.

പിന്നീട് പ്രതികളിലൊരാളുടെ ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം, നവംബറിൽ, തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ, പ്രതികൾ മൃതദേഹം കുഴിച്ച് ഇരുമ്പ് ഡ്രമ്മിൽ പെട്രോൾ ഉപയോഗിച്ച് കത്തിക്കുകയും ചാരം തടാകത്തിൽ തള്ളുകയും ചെയ്തു.

കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും പോലീസ് കേസ് കണ്ടെത്തുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ദേവരാജിനെ ആദ്യം അടക്കം ചെയ്ത സ്ഥലത്തേക്കാണ് അന്വേഷണം ഇവരെ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഇരയുടെ ചെരിപ്പുകളും മുടിയിഴകളും ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സംഭവങ്ങളുടെ പൂർണ്ണമായ ക്രമം സ്ഥാപിക്കുന്നതിനുമായി പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts