എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു

ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ആരോപണ വിധേയനായ ബി.ജെ.പി. എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിലും പോലീസ് കേസെടുത്തു.

സംഭവത്തിൽ സി.ടി.രവിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വനിതാ ശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ മോശം പദപ്രയോഗം നടത്തി അധിക്ഷേപിച്ചെന്നാണ് രവിയുടെ പേരിലുള്ള കേസ്.

കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി ഹെബ്ബാളുടെ അനുയായികൾ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ഇതിന് രവി പോലീസിൽ പരാതിയും നൽകിയിരുന്നു.

കൗൺസിൽ സെക്രട്ടറി പോലീസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹിരെബാഗവാഡി പോലീസ് കേസെടുത്തത്.

സംഭവത്തിൽ, തന്നെ കൊലപ്പെടുത്താൻ കളമൊരുക്കുകയായിരുന്നെന്ന് രവി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തന്റെ ജീവനുഭീഷണിയാണെന്നും പറഞ്ഞിരുന്നു.

അതിനിടെ, സി.ടി.രവിക്കെതിരായ നിയമനടപടി തുടരുമെന്ന് ലക്ഷ്മി തുടരുമെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.

നടപടി വേഗത്തിലാക്കാൻ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ആവശ്യപ്പെടുമെന്നും പറഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

അവസരം ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതുമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts