ക്രിസ്മസ് പുതുവത്സര അവധികള്‍; അന്തർ സംസ്ഥാന സെർവീസുമായി കെഎസ്ആർടിസി 

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച്‌ കെഎസ്‌ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകള്‍ നടത്തും.

കേരളത്തില്‍ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകള്‍ക്ക് പുറമേ 38 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും.

34 ബെംഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്.

  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു

ശബരിമല സ്പെഷല്‍ അന്തർസംസ്ഥാന സർവീസുകള്‍ക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്.

തിരക്കൊഴിവാക്കി സുഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂർ റൂട്ടിലും 24 ബസുകള്‍ കൂടി അധികമായി സർവീസ് നടത്തും.

നാല് വോള്‍വോ ബസുകള്‍ കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലും. നാല് ബസുകള്‍ കോഴിക്കോട്, എറണാകുളം റൂട്ടിലും അടക്കം എട്ടു ബസുകള്‍ കോഴിക്കോട് നിന്ന് അധികമായും ഓടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts