ദമ്പതികളും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ 

നാഗ്പൂർ: ദമ്പതികളെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മഹാരാഷ്ട്രയിലാണ് സംഭവം. നാല് പേരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.

എല്ലാവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ അനുമാനം. പൊലീസ് ഇത് പരിശോധിച്ചു വരികയാണ്.

മൊവാദ് ഗ്രാമത്തില്‍ താമസിക്കുന്ന വിരമിച്ച അധ്യാപകൻ വിജയ് മധുകർ പച്ചോരി (68), ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

കുടുംബത്തിലെ എല്ലാവരും കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെടുത്ത കത്തില്‍ പറയുന്നത്.

ദമ്പതികളുടെ മൂത്ത മകനായ ഗണേഷിനെ അടുത്തിടെ ഒരു വഞ്ചനാ കേസില്‍ മദ്ധ്യപ്രദേശിലെ പധുർന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിന് ശേഷം കുടുംബത്തിലെ എല്ലാവരും മാനസിക കടുത്ത സമ്മർദത്തിലായിരുന്നു എന്നാണ് വിവരം.

കണ്ടെടുത്ത കത്തില്‍ വീട്ടിലെ എല്ലാവരുടെയും ഒപ്പുണ്ട്.

രാവിലെ വീട്ടിലെ അസാധാരണമായ നിശബ്ദത ശ്രദ്ധിച്ച അയ‌ല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി വാതില്‍ ബലമായി തുറന്നപ്പോള്‍ നാല് പേരും സീലിങിലെ ഹുക്കുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അന്വേഷണം ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts